ആദ്യമായി യൂറോപ്യൻ പാർലമെന്റിൽ തിരുപ്പിറവി ദൃശ്യം പ്രതിഷ്ഠിക്കും

യൂറോപ്പിന് ക്രിസ്ത്യൻ വേരുകൾ മനസ്സിലാക്കാൻ യൂറോപ്യൻ പാർലമെന്റിൽ ആദ്യമായി തിരുപ്പിറവി ദൃശ്യം പ്രതിഷ്ഠിക്കും.

സ്പാനീഷ് മെമ്പറായ ഇസബെല്ലിന്റെ അഭ്യർത്ഥനയെ മാനിച്ചാണ് യൂറോപ്യൻ പാർലമെന്റിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ തിരുപ്പിറവി ദൃശ്യം പ്രതിഷ്ഠിക്കുന്നത്.

സ്പെയ്നിൽ നിന്നുള്ള തിരുപ്പിറവി ദൃശ്യമാണ് പ്രതിഷ്ഠിക്കുന്നത്. ജനുവരി ആറു വരെ ഇത് പാർലമെന്റിലുണ്ടാവും.

തിരുപ്പിറവി ദൃശ്യം സുവിശേഷം പ്രസംഗിക്കാനുള്ള മനോഹരമായ വഴിയാണെന്നാണ് കത്തോലിക്കാ വിശ്വാസിയായ ഇസബെൽ പറയുന്നത്.എന്നാൽ തന്റെ വിശ്വാസം മറ്റൊരാളിലേക്ക് അടിച്ചേല്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group