മാരകലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ ആശങ്ക അറിയിച്ച് കത്തോലിക്കാ സഭ

വർദ്ധിച്ചു വരുന്ന കൊക്കൈൻ, സിന്തറ്റിക് മയക്കുമരുന്നുകൾ തുടങ്ങിയ അതിരൂക്ഷമായ മാരകലഹരിവസ്തുക്കളുടെ ഉപഭോക്തൃ വിപണികളായി പാശ്ചാത്യ ആഫ്രിക്കൻ രാജ്യങ്ങൾ, പ്രത്യേകമായും ഗിനിയ ബിസൌ പോലെയുള്ള രാജ്യങ്ങൾ മാറുന്നതിൽ ആശങ്ക അറിയിച്ച് കത്തോലിക്കാ സഭ.

ആഫ്രിക്കയിലെ സഭാ നേതൃത്വം ഗിനിയ ബിസൌവിലെ വൈദികരുടെ സമ്മേളനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഈ ആശങ്ക പ്രകടിപ്പിച്ചത്.

രാജ്യത്തെ അന്തർദേശീയ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനും, ഈ മയക്കുമരുന്ന് തൊഴിൽ കാരണമാക്കിയിട്ടുണ്ട്. 2000-കളുടെ തുടക്കം മുതൽ ഗിനിയ ബിസാവുവിനെ തെക്കേ അമേരിക്കയിൽ നിന്ന് പശ്ചിമാഫ്രിക്ക, സഹേൽ, തുടർന്ന് വടക്കേ ആഫ്രിക്ക എന്നിവ വഴി യൂറോപ്പിലേക്ക് വരുന്ന കൊക്കെയ്ൻ കടത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റിയത് ഇന്നും തിരുത്താത്ത ഒരു തെറ്റാണെന്നും പ്രസ്താവനയിൽ പറയുന്നു.

കൊക്കെയ്ൻ മാത്രമല്ല, എല്ലാത്തിനുമുപരിയായി കുഷ് എന്നറിയപ്പെടുന്ന മയക്കുമരുന്ന് പദാർത്ഥങ്ങളുടെ മിശ്രിതവും ഇന്ന് മനുഷ്യജീവന് ഭീഷണിയുയർത്തുന്നുണ്ട്.

മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടത്തിൽ ഗിനിയ ബിസൌ രാജ്യത്തിലെ ഭരണാധികാരികളോടുള്ള സഹകരണവും വൈദികർ വാഗ്ദാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m