കത്തോലിക്കാ പള്ളിയിലുണ്ടായ വെടിവയ്പ്പ്; വൈദികന്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു

തുര്‍ക്കിയിലെ ദേവാലയത്തില്‍ പരിശുദ്ധ കുർബാനയ്ക്കിടെ നടന്ന അക്രമണം തങ്ങള്‍ക്ക് ഒരു ഭയാനകമായ ഓർമ്മയാണെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കിയിലെ ഇറ്റാലിയന്‍ വൈദികന്‍.

തുര്‍ക്കിയിലെ ഇസ്മീര്‍ അതിരൂപതയില്‍ സേവനമനുഷ്ഠിക്കുന്ന ഇറ്റാലിയന്‍ വൈദികനായ ഫാ. അലസാന്ദ്രോ ആംപ്രിനോയാണ് സംഭവത്തിന്റെ വിവരണം മാധ്യമങ്ങൾക്ക് നൽകിയത്. എന്നാൽ
ഞായറാഴ്ച ഇസ്താംബൂളിലെ കത്തോലിക്കാ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തുര്‍ക്കി ക്രൈസ്തവര്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുകയാണ്.

ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുള്ളതു പോലെ ഇവിടെയും ക്രൈസ്തവരായ ഞങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇത് ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ആ ആക്രമണം’ – എന്ന് വേദനയോടും ഒപ്പം നിസ്സഹായതയോടും കൂടെ തുര്‍ക്കിയിലെ ഫാ. അലസാന്ദ്രോ ആംപ്രിനോ പറഞ്ഞു.

ഇതു പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ ഭീതി നിറഞ്ഞിരുന്നു. ഞായറാഴ്ച ഇസ്താംബൂളിലെ ഒരു കത്തോലിക്കാ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം ഏറെ ആശങ്കയോടെയാണ് ലോകം വീക്ഷിച്ചത്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുകകൂടി ചെയ്തതോടെ ജനങ്ങളുടെ ഇടയില്‍ ഈ ആശങ്ക വര്‍ധിക്കുകയാണ്.

വിശാലമായ തുര്‍ക്കി നഗരത്തിലെ പരമ്പരാഗത തൊഴിലാളിവര്‍ഗ മേഖലയായ ഇസ്താംബൂളിലെ സരിയര്‍ ജില്ലയിലുള്ള സെന്‍റ് മേരി പള്ളിയിലാണ് ഞായറാഴ്ച ആക്രമണം നടന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് തൊട്ടുമുമ്പ്, കുര്‍ബാനയ്ക്കിടെ കുറുത്ത വസ്ത്രം ധരിച്ച രണ്ടു തോക്കുധാരികള്‍ പള്ളിയില്‍ പ്രവേശിച്ച് ടണ്‍സര്‍ സിഹാന്‍ എന്ന തുര്‍ക്കി പൗരനെ കൊലപ്പെടുത്തുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group