സത്യത്തിനും നീതിക്കും വേണ്ടി കത്തോലിക്കാ കോൺഗ്രസ് നിലകൊള്ളണം : റവ. ഫാ. തോമസ് വടക്കൂട്ട്

സാമുദായിക സംഘടനയായ കത്തോലിക്കാ കോൺഗ്രസ് പൊതുസമൂഹത്തിൽ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്ന് ഫാ. തോമസ് വടക്കൂട്ട് അഭിപ്രായപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ് കുരിയച്ചിറ യൂണിറ്റിന്റെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ആത്മീയതയിൽ അധിഷ്ഠിതമായി സാമൂഹികമായും സാമ്പത്തികമായും പുരോഗമിക്കാൻ ശ്രമിക്കണെമന്നും ഫാ. തോമസ് ആഹ്വാനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്റ് ടോണി ചിറ്റിലപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സെബി കോയിക്കര സ്വാഗതം ആശംസിച്ചു. വനിതാവിഭാഗം പ്രസിഡന്റ് റെജി സേവ്യർ നന്ദി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m