ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരള സര്‍ക്കാര്‍ സമരം നാളെ

കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡല്‍ഹി സമരം നാളെ. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്യതലസ്ഥാനത്തെത്തി. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും.

ജന്തർമന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, എന്നിവരും ഡിഎംകെ, സമാജ്‌വാദി, ആർജെഡി പാർട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും. യുഡിഎഫ് വിട്ടു നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കില്ല.

പിണറായി വിജയനയച്ച കത്തിലാണ് സമരത്തില്‍ ഡി എം കെയും പങ്കെടുക്കുമെന്ന് അറിയിച്ചത്. സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ബിജെപിയ്ക്ക്‌ ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നമ്മള്‍ ഉറപ്പായും ഉയർത്തിപ്പിടിക്കുമെന്നും സ്റ്റാലിൻ കത്തില്‍ പറയുന്നു. ഡല്‍ഹി ജന്തർ ജന്തറില്‍ ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമരം. സമരം രാംലീല മൈതാനത്തിലേക്ക് മാറ്റാണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തീരുമാനം പിന്നീട് മാറ്റുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group