പ്രതിസന്ധി നേരിടുന്ന ജനാധിപത്യത്തിന് മൂല്യങ്ങൾ നൽകാൻ കത്തോലിക്കാർക്കാകണമെന്ന് ഉദ്ബോധിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ.
നയതന്ത്ര പ്രവർത്തനം ചെറിയ ഫലങ്ങളെ ഉളവാക്കുന്നുള്ളൂ എന്ന ചിന്ത ഉയരുമ്പോൾ, സമാധാനപരിശ്രമങ്ങൾ എല്ലാം അവസാനിപ്പിച്ച് മറ്റു മാർഗ്ഗങ്ങളിലേക്ക് പോകാനുള്ള പ്രലോഭനത്തെ നാം അതിജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹിത്യപുരസ്കാരത്തിന്റെ അഞ്ചാം പതിപ്പുമായി ബന്ധപ്പെട്ട് , വത്തിക്കാനിലേക്കുള്ള ഇറ്റലിയുടെ എംബസിയിൽ എത്തിയ അവസരത്തിൽ പത്രപ്രവർത്തകർക്ക് അനുവദിച്ച അഭിമുഖത്തിലാണ് കർദ്ദിനാൾ പരോളിൻ ഇങ്ങനെ പറഞ്ഞത്. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ, “പാചെം ഇൻ തേറിസ്” എന്ന ചാക്രികലേഖനത്തിന്റെ അറുപത് വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ, സഭയ്ക്ക് യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമോ, എന്ന പേരിലുള്ള ഗ്രന്ഥം എഴുതിയ, റായ് പത്രപ്രവർത്തകൻ പിയെറോ ദമോസ്സോയ്ക്കായിരുന്നു ഇത്തവണത്തെ സാഹിത്യപുരസ്‌കാരം നൽകപ്പെട്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group