ഇംഗ്ലണ്ട് : ഇംഗ്ലണ്ടിലെ സഭ സമാധാന ഞായർ ആഘോഷിക്കുന്ന വേളയിൽ സ്ത്രീകളുടെ അവസരത്തെയും പ്രാധാന്യത്തെയും കുറിച്ച് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഈ വർഷത്തെ സമാധാന ഞായറിന്റെ തീം ആയ ” സംസ്കാരമാണ് സമാധാനപാത ” എന്ന ആശയവുമായി ബന്ധപ്പെടുത്തിയാണ് സമാധാന ഞായർ സന്ദേശത്തിൽ പരിശുദ്ധ പിതാവ് സ്ത്രീകളുടെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചത്. ജനുവരി മൂന്നാം ഞായർ ആണ് ഇംഗ്ലണ്ടിൽ സമാധാന ഞായർആഘോഷിക്കുന്നത്. ഈ വർഷത്തെ സമാധാന ഞായർ ആഘോഷിക്കുന്നുന്നത് ജനുവരി 17 – )o തീയ്യതിയാണ്. പാക്സ് ക്രിസ്തി എന്ന സംഘടനയാണ് ആഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത് സംഘടനയുടെ പ്രസിഡന്റ് ലിവർ പൂളിലെ ആർച്ച് ബിഷപ്പ് മാൽകം മക്‌മേഷൻ പാക്സ് ക്രിസ്‌തിയുടെ പ്രവർത്തനങ്ങൾക്ക് സഹായമേകാനും ശക്തി പകരുവാനും ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group