സദൈക്യ ‌ പ്രാർത്ഥനാ വാരം ജനുവരി 18 മുതൽ 25 വരെ

വത്തിക്കാൻ : ക്രിസ്‌തീയ ഐക്യത്തിനായുള്ള സദൈക്യ പ്രാർത്ഥനാവാര ആഘോഷങ്ങൾക്കായി ഫ്രാൻസിസ് മാർപാപ്പയും മറ്റു മത നേതാക്കന്മാരും ക്ഷണിക്കപ്പെട്ടു .പതിവുപോലെ ജനുവരി 25-)o തീയ്യതിവരെയാണ് സദൈക്യ പ്രാർത്ഥനനടത്തുന്നത്  .ജനുവരി അവധിക്കാലമായുള്ള തെക്കൻ പ്രദേശങ്ങളിൽ പരിശുദ്ധമാതാവിന്റെ  തിരുനാളിനോട് അനുബന്ധിച്ചാണ് പ്രാർത്ഥന നടത്തപ്പെടുന്നത്. ” എന്റെ സ്നേഹത്തിൽ വസിക്കുവിൻ അങ്ങനെ നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കും (യോഹ -15 : 5 :9 )”എന്ന വചനഭാഗമാണ് ഈ വർഷത്തെ പ്രാർത്ഥനയുടെ തീം ജനുവരി 25  നടക്കുന്ന സായാഹ്‌ന പ്രാർത്ഥനയിൽ ഫ്രാൻസിസ് മാർപാപ്പയും മറ്റ് മതനേതാക്കന്മാരോടൊപ്പം പങ്കെടുക്കും  54- )o പ്രാർത്ഥനാവാരമാണ് ഈ വർഷം നടക്കുക. പതിവുപോലെ തന്നെ വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള പേപൽ ബസലിക്കലായിരിക്കും  ഈ വർഷത്തെയും പ്രാർത്ഥന വാരം നടക്കുക.സ്വിറ്റ്സർലാൻഡിലുള്ള ഗ്രാന്റ്സ് പാപ്പ വോണാസ്റ്റിക്ക കമ്മ്യൂണിറ്റിയാണ് പ്രാർത്ഥനയ്ക്കായുള്ള ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് . പല ക്രിസ്ത്യൻ സഭകളിൽ നിന്നുള്ള സന്യാസിമാരുടെ ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള പ്രാർത്ഥന കൂട്ടായ്മയാണ് ഇത്.ഓൺലൈനായി എല്ലാ ക്രൈസ്തവരെയും ഈ പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുക്കുവാൻWCC ലോക സഭാ കൌൺസിൽ (world council of Churches) ആഹ്വാനം ചെയ്തിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group