22 വാതുവെപ്പ് ആപ്പുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രo

വിവാദമായ മഹാദേവ് ബെറ്റിങ് ആപ്പ് ഉൾപ്പെടെ 22ഓളം വാതുവെപ്പ് ആപ്പുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രസർക്കാർ.

ഇ ഡിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്ന് ഐടി മന്ത്രാലയം അറിയിച്ചു. ഇഡിയുടെ അന്വേഷണത്തില്‍ ആപ്പിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനം കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇ.ഡി അന്വേഷണം പുരോഗമിക്കുകയാണ്.

ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ വന്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒന്നാണ് മഹാദേവ ബെറ്റിംഗ് ആപ്പ് കേസ്. 508 കോടി രൂപ ആപ്പ് പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇഡിയുടെ വാദം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group