തിരുസഭയ്ക്കുo കേരളത്തിന്റെ നവീകരണത്തിനുമായി ദൈവകരുണയുടെ ഛായചിത്രതീർത്ഥാടനo ആരംഭിച്ച് ഡിവിനാ മിസ്റിക്കോർഡിയ മിനിസ്ട്രി..

ഡിവിനാ മിസ്റിക്കോർഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കരുണയുടെ തിരുനാളിനു മുന്നോടിയായി കേരളത്തിലെ എല്ലാ ദേവാലയങ്ങളിലേക്കും ദൈവകരുണയുടെ ഛായ ചിത്രവുമായി തീർഥാടനം ആരംഭിച്ചു.

ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരുസഭ അതിജീവിക്കുന്നത്തിനും, കേരളത്തിനും കേരള സഭയുടെ നവീകരണത്തിനും വേണ്ടിയാണ് ഈ തീർത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്.

ഓരോ ജില്ലകളിലെയും പ്രത്യേക ദേവാലയങ്ങളിലേക്ക് എത്തുന്ന മിനിസ്ട്രി ടീമംഗങ്ങൾ അവിടെയുള്ള ഇടവക അംഗങ്ങൾക്ക് സൗജന്യമായി ദൈവകരുണയുടെ ഛായാചിത്രവും പ്രാർത്ഥന പുസ്തകവും വിതരണം ചെയ്യുന്നുണ്ട്.
വൈദികരുടെ ആശിർവാദത്തോടെ യും ആരംഭിച്ചിരിക്കുന്ന ഈ തീർത്ഥാടനം ഇപ്പോൾ നിരവധി ദേവാലയങ്ങൾ സന്ദർശിച്ച് കഴിഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group