‘എയർ കേരള’യ്ക്ക് കേന്ദ്രാനുമതി; യാത്രാ ചെലവ് കുറയും

ഗള്‍ഫിലേക്കുള്ള കേരളത്തിന്റെ സ്വന്തം ബജറ്റ് വിമാന സര്‍വീസ് യാഥാര്‍ഥ്യമാകുന്നു. ‘എയര്‍ കേരള’ വിമാന സര്‍വീസിനു വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിച്ചു.

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംരഭകരുടേതാണ് ‘എയര്‍ കേരള’ പദ്ധതി.

മൂന്ന് വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തനാനുമതിയാണ് കമ്ബനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മലയാളി സംരഭകര്‍ നേതൃത്വം നല്‍കുന്ന സെറ്റ് ഫ്‌ളൈ ഏവിയേഷന്‍ കമ്ബനിയാണ് എയര്‍ കേരള സര്‍വീസിനു പിന്നില്‍. യുഎഇയിലെ സംരഭകരായ അഫി അഹമ്മദ്, അയ്യൂബ് കല്ലട എന്നിവരാണ് എയര്‍ കേരളയുടെ പ്രധാനികള്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m