ചന്ദ്രയാൻ 3; ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി നാസ

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ 3ന്റെ ദൗത്യത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രം​ഗത്ത്.

ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യ-അമേരിക്ക സഹകരണത്തിന് ധാരണയായതിനു ശേഷം ഇന്ത്യൻ ശാസ്ത്രജ്ഞൻമാർക്കൊപ്പം ചന്ദ്രയാൻ പേടകത്തിന്റെ ആരോ​ഗ്യ നിലയും സഞ്ചാരവും നാസ സദാ നിരീക്ഷിച്ചു വരുകയാണ്.

പേടകത്തിന്റെ അപ്ഡേഷനുകൾ ബാം​ഗ്ലൂരിലെ മിഷൻ ഓപ്പറേഷൻ സെന്ററിലേക്ക് കൈമാറുന്നത് നാസയിൽ നിന്നാണ്. ഭ്രമണപഥത്തിലെ ഉപ​ഗ്രഹ സഞ്ചാരം യൂറോപ്യൻ സ്പെയിസ് ഏജൻസിയുടെ എക്സ്ട്രാക്ക് നെറ്റ് വർക്കിന്റെ ​ഗ്രൗണ്ട് സ്റ്റേഷന്റെ സഹായത്തോടെയാണ് നീരീക്ഷിക്കുന്നത്. ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട് 6.04നാണ് നടക്കുക. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഭ്രമണപഥം താഴ്ത്തലും കഴിഞ്ഞ് 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൻഡർ നിൽക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group