സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ട് തവണ; പ്രാബല്യത്തില്‍ വരിക 2025-26 അദ്ധ്യയന വര്‍ഷം മുതല്‍

ന്യൂഡല്‍ഹി: സിബിഎസ്‌ഇ ബോർഡ് പരീക്ഷകള്‍ വർഷത്തില്‍ രണ്ട് തവണയാക്കാൻ തീരുമാനം. 2025-26 അദ്ധ്യായന വർഷം മുതലാകും പുതിയ രീതി പ്രാബല്യത്തില്‍ വരിക.

ഇതിനോടനുബന്ധിച്ച്‌ രണ്ട് തവണ ബോർഡ് പരീക്ഷ നടത്തുന്നതിന് ആവശ്യമായ തയാറെടുപ്പുകള്‍ നടത്തണമെന്ന് സിബിഎസ്‌ഇയ്‌ക്ക് നിർദ്ദേശം കൈമാറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഔദ്യോഗിക അറിയിപ്പ് നല്‍കിയത്.

കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും നിർദ്ദേശത്തില്‍ പരാമർശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ മന്ത്രാലയവും സിബിഎസ്‌ഇയും സ്‌കൂള്‍ പ്രിൻസിപ്പല്‍മാരുമായി ചർച്ച നടത്തും. അടുത്ത മാസമാണ് കൂടിക്കാഴ്ചയ്‌ക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്നത്.

ബിരുദ പ്രവേശനത്തെ ബാധിക്കാത്ത വിധത്തിലാകും പരീക്ഷാ സമയം സജ്ജീകരിക്കുക. അക്കാദമിക് കലണ്ടർ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ സിബിഎസ്‌ഇ ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ അടുത്ത അദ്ധ്യായന വർഷം മുതല്‍ സ്‌കൂളുകളില്‍ സെമസ്റ്റർ സംവിധാനം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. ഇത് ഉപേക്ഷിച്ചതായും സിബിഎസ്‌ഇ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m