ഉന്നത വിജയം കരസ്ഥമാക്കിയ കേരള ലേബർ മൂവ്മെന്റ് അംഗങ്ങളുടെ മക്കളെ ചങ്ങനാശ്ശേരി അതിരൂപത സമിതി ആദരിക്കുന്നു.

ചങ്ങനാശ്ശേരി : കേരള ലേബർ മൂവ്മെന്റ് (കെ എൽ എം ) ചങ്ങനാശ്ശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ചങ്ങനാശ്ശേരി അതിരൂപതയിലെ കേരള ലേബർ മൂവ്മെന്റ് (കെ എൽ എം )അംഗങ്ങളുടെ മക്കളെ ആദരിക്കുന്നു.2021 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2. 30ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളായ അവാർഡ് ജേതാക്കളു മായി ചങ്ങനാശ്ശേരി അതിരൂപതയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പിതാവിനോടൊപ്പം ഓൺലൈൻ സംഗമം നടത്തും.തുടർന്ന് ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കേരള ലേബർ മൂവ്മെന്റ് അതിരൂപത ഓഫീസിൽ വച്ച് അതിരൂപത ഡയറക്ടർ ഫാദർ ജോസ് പുത്തൻ ചിറയുടെ അധ്യക്ഷതയിൽ നടക്കുന്ന കെ എൽ എം മെറിറ്റ് അവാർഡ് സമ്മേളനം-21 ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ ഫാദർ ജോസഫ് വാണിയപുരക്കൽ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജോൺ വടക്കേക്കളം ആമുഖപ്രസംഗം നടത്തും.കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ അതിരൂപതയിലെ നൂറോളം വരുന്ന പ്രതിഭകളിൽ ഏതാനും ചിലർക്കു മാത്രമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യുന്നത്. മറ്റു കുട്ടികൾക്ക് ഫൊറോനാ അടിസ്ഥാനത്തിൽ മീറ്റിംഗ് കൂടി വരും ദിവസങ്ങളിൽ അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.

സണ്ണി അഞ്ചിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group