“ചായം 2024” ആർട്ട് എക്സ്പോയ്ക്ക് തുടക്കo

ആലുവ: മംഗലപ്പുഴ സെൻറ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരി “ചായം 2024” എന്ന പേരിൽ സംഘടിപ്പിക്കുന്ന ആർട്ട് എക്സ്പോക്ക് തുടക്കം.

സീറോമലബാർസഭയുടെ തലവനായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ദൈവവചനത്തെ ആകർഷകമായി അവതരിപ്പിക്കുന്നതിൽ ചിത്രകലയ്ക്കുള്ള പ്രാധാന്യത്തെ ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. വൈദിക വിദ്യാർത്ഥികളുടെ കഴിവുകളെ വികസിപ്പിക്കുവാൻ മംഗലപുഴ സെമിനാരി നടത്തുന്ന പരിശ്രമത്തെ അദ്ദേഹം പ്രശംസിച്ചു. സെമിനാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രദർശനത്തിൽ പങ്കുചേരുന്ന ആലുവ ജ്യോതി നിവാസ് പബ്ലിക് സ്കൂൾ, തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് ഹൈസ്കൂൾ എന്നിവയുടെ അധികൃതരായ സിസ്റ്റർ നവ്യ, സിസ്റ്റർ ഹെലൻ മുതലായവർ ഉദ്‌ഘാടന കർമ്മത്തിൽ സന്നിഹിതരായിരുന്നു.

മംഗലപ്പുഴ സെമിനാരിയിലെ പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനും പ്രാസംഗികനുമായ അടുത്തിടെ ഈ ലോകത്തിൽനിന്നും വിടപറഞ്ഞ മാത്യു ഒറ്റപ്ലാക്കൽ അച്ഛൻറെ അനുസ്മരണാർത്ഥമാണ് ഇത്തവണ ആർട്ട് എക്സ്പോ ക്രമീകരിച്ചിരിക്കുന്നത്. മംഗലപ്പുഴ സെമിനാരിയിലെ ചാവറ ഹാളിൽ ജനുവരി 26 വരെയാണ് പ്രദർശനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group