ചെങ്ങന്നൂർ-പമ്പ റെയിൽ പാത; പ്രാരംഭ സർവേ ആരംഭിച്ചു

ചെങ്ങന്നൂർ-പമ്പ റെയിൽ പാതയുടെ അലൈൻമെന്റ് നിശ്ചിക്കുന്നതിനുള്ള പ്രാരംഭ സർവേ റെയിൽവേ ആരംഭിച്ചു.

ആകാശപാതയായാണ് 76 കിലോമീറ്റർ ദൂരമുള്ള പാത ശുപാർശ ചെയ്തിരിക്കുന്നത്. ശബരിമലയുടെയും വനപ്രദേശങ്ങളുടെയും സംരക്ഷണത്തിന് ഇതാണ് അഭികാമ്യമെന്ന
വിലയിരുത്തലിനെ തുടർന്നാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്.

കിലോമീറ്ററിന് 118 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തീകരിക്കുന്നതിനായി 9,000 കോടി രൂപയാണ് ആവശ്യം. പാതയുടെ വിശദമായ രൂപരേഖ സമർപ്പിക്കുന്നതിന് മുന്നോടിയായാണ് സർവേ നടത്തുന്നത്.

പത്തനംതിട്ട റാന്നിയിൽ പൂർണ്ണമായും പമ്പ നദി തീരത്ത് കൂടിയാണ് റെയിൽപാത കടന്നുപോകുന്നത്. കീക്കൊഴൂരിൽ നിന്ന് തെക്കേപ്പുറം, മന്ദിരം, ഇടക്കുളം വഴിയാണ് വടശേരിക്കരയിലെത്തുക. തുടർന്ന് ഇവിടെ നിന്ന് പമ്പാനദി തീരത്ത് കൂടി പെരുനാട് ഭാഗത്തേക്ക് സർവേ നടത്തും. പെരുനാട്ടിൽ നിന്ന് ശബരിമല പാതയ്‌ക്ക് സമാന്തരമായിട്ടാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group