സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ നടത്തിയ അല്‍ഫോന്‍സാ തീര്‍ത്ഥാടന റാലി ഭക്തിസാന്ദ്രമായി. 650ഓളം പെണ്‍കുട്ടികളാണ് ജപമാല ചൊല്ലി കൊണ്ട് തീര്‍ത്ഥാടന റാലിയില്‍ അണിനിരന്നത്.
അല്‍ഫോന്‍സാമ്മയുടെ നാമകരണത്തിന് പ്രത്യേകമായ പങ്കു വഹിച്ച സ്‌കൂളാണ് സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍. സ്‌കൂളില്‍ നിന്ന് അല്‍ഫോന്‍സാമ്മയുടെ കല്ലറയിലേക്ക് ഏറെ ദൂരം ഇല്ലാത്തത് കൊണ്ട് ആദ്യമായി അല്‍ഫോന്‍സാമ്മയുടെ കല്ലറയില്‍ പ്രാര്‍ത്ഥനക്ക് എത്തിയിരുന്നത് ഈ സ്‌കൂളിലെ കുട്ടികള്‍ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇവര്‍ പ്രാര്‍ത്ഥിക്കുകയും അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥത്താല്‍ അനുഗ്രഹം പ്രാപിക്കുകയും ചെയ്തിരുന്നു. അല്‍ഫോന്‍സാമ്മയുടെ നാമകരണ നടപടികള്‍ ആരംഭിച്ചതിന് ശേഷം എല്ലാ വര്‍ഷവും അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ഈ സ്‌കൂളിലെ കുട്ടികള്‍ സ്‌കൂളിൽ നിന്നും അല്‍ഫോന്‍സാമ്മയുടെ കല്ലറയിലേക്ക് തീര്‍ത്ഥാടന റാലി നടത്തുക പതിവാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m