ഇതര മതസ്ഥരെയും അവരുടെ വിശ്വാസത്തെയും ബഹുമാനത്തോടെയാണു ക്രൈസ്തവ സഭ നോക്കികാണുന്നതെന്നും മതസാഹോദര്യം കൈസ്തവ മൂല്യമാണെന്നും തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി.
അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില പ്രസ്ഥാനങ്ങൾ സുവിശേഷ മുല്യങ്ങളെ ഹൈജാക്ക് ചെയ്‌തു അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ചു വ്യാഖ്യാനിക്കുമ്പോൾ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതര മതവിഭാഗങ്ങളുമായി സാഹോദര്യവും സൗഹൃദവും പുലർത്തിക്കൊണ്ടു വേണം സാമുദായിക ശാക്തീകരണം ഉറപ്പാക്കേണ്ടത്.
ഇതര മതസ്ഥരെയും അവരുടെ വിശ്വാസത്തെയും ബഹുമാനത്തോടെയാണു ക്രൈസ്തവ സഭ കാണുന്നത്. എല്ലാവരുടെയും രക്ഷയാണ് ദൈവഹിതം. എല്ലാവരും ഈശോയുടെ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ടവരാണ്. ഇതര മതവിഭാഗങ്ങളുമായി സംഘർഷം ഉണ്ടാക്കുന്ന വിധം പെരുമാറുകയെന്നത് സഭയുടെ അടിസ്ഥാന പ്രമാണങ്ങൾ തകർക്കാൻ ശ്രമിക്കുക കൂടിയാണെന്നു തിരിച്ചറിയണം. മാനവികതയുടെ സുവിശേഷം ആണു സഭ വിഭാവനം ചെയ്യുന്നതെന്നും തലശ്ശേരി അതിരൂപതയുടെ മഹത്വം മതസാഹോദര്യം ആണെന്നും അതിനാൽ മറിച്ചുള്ള ഒരു പ്രചാരണത്തിനും വിശ്വാസികൾ നിന്നുകൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group