കോടികൾ മുടക്കിയുള്ള നവകേരള സദസ്സ് അർത്ഥശൂന്യo: ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം

കാർഷിക പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കോടികൾ മുടക്കിയുള്ള നവകേരളസദസ്സ് അർത്ഥശൂന്യമാണെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.

വന്യമ്യഗകൊലപാതകങ്ങൾ അവസാനിപ്പിച്ചും, ജപ്തി മൂലമുള്ള ആത്മഹത്യകൾ തടഞ്ഞും, കാർഷിക ഉത്പന്നങ്ങൾക്ക് മതിയായ വില ഉറപ്പു നൽകിയും അടിയന്തിരമായി കാർഷിക പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വരും തെരഞ്ഞെടുപ്പുകളിൽ കർഷകപ്രതിനിധികൾ ജനപ്രതിനിധികളായി ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

റബ്ബറിന് 250 രൂപ വിലയാക്കുക, വന്യമ്യഗ ശല്യം പരിഹരിക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില നൽകുക തുടങ്ങിയ ആവശ്യങ്ങൾ നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഹരിക്കപ്പെടാതെ നിലനിൽക്കുകയാണ്.
കോടികൾ മുടക്കി 140 നിയോജകമണ്ഡലങ്ങളിൽ നവകേരളസദസ്സ് നടത്തുമ്പോൾ കർഷക ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ പണം മുടക്കിയതെല്ലാം വ്യർത്ഥമായി പോകുമെന്നും അദ്ദേഹം പറഞ്ഞു.

റബ്ബറിന് കിലോഗ്രാമിന് 250 രൂപ വില നൽകിയും, നെൽകർഷകരെ സംരക്ഷിച്ചും, നാളികേരത്തിനും മറ്റു കാർഷിക ഉത്പന്നങ്ങൾക്കും ന്യായവിലയും വിലസ്ഥിരതയും ഉറപ്പാക്കിയും സർക്കാർ കർഷക പ്രതിബദ്ധത കാണിക്കണം. ജനങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്നത് ജനാധിപത്യത്തിന്റെ തകർച്ചയാണ്. ശാന്തരായ കേരളീയ സമൂഹത്തെ പ്രക്ഷോഭങ്ങളിലേക്ക് തള്ളി വിടുകയല്ല മറിച്ച് യുക്തമായ ജനക്ഷേമ നടപടികൾ എടുക്കുകയാണ് ജനകീയ സർക്കാർ ചെയ്യേണ്ടത്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് പോലും സർക്കാർ മുഖം തിരിക്കുന്നത് ജനാധിപത്യത്തിന്റെ തകർച്ചയാണ് സൂചിപ്പിക്കുന്നത്. കത്തോലിക്ക കോൺഗ്രസ് അതിജീവിതയാത്ര നടത്തിയത് സാധാരണക്കാരുടെ ജീവിതം വഴിമുട്ടിയപ്പോൾ ആണ്. സാധാരണക്കാരുടെ വേദനയ്ക്ക് പരിഹാരം ഉണ്ടാക്കുവാൻ സഭയും സമുദായവും തുടർന്നും ശക്തമായ നിലപാടുകൾ സ്വീകരിക്കും എന്നും ആർച്ച് ബിഷപ് പ്രഖ്യാപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group