സഹനങ്ങളുടെ മധ്യത്തിലും ക്രിസ്തുവിനു വേണ്ടി ജീവിതം സമർപ്പിച്ച സഹോദരനും സഹോദരിയും

ആദ്യ ആശിർവാദo കന്യാസ്ത്രീയായ തന്റെ സഹോദരി സിസ്റ്റർ മേരി സ്ട്രoങ്തിന് നൽകി മാത്യു ബ്രെസ്സിൻ എന്ന യുവ വൈദികൻ വിശ്വാസികളുടെ കണ്ണുകളെ ഈറനണിയിച്ചു.ജീവിതത്തിന്റെ സഹന നിമിഷങ്ങളിൽ ക്രിസ്തുവിനെ കൂട്ടുപിടിച്ച ഈ സഹോദരങ്ങളുടെ ജീവിതകഥ പ്രതിസന്ധികൾ അതിജീവിക്കുവാൻ പ്രാപ്തമാക്കുന്ന താണ്.ദൈവാശ്രയത്തിൽ അടിയുറച്ച് മുന്നേറിയ കുടുംബത്തെ പ്രതിസന്ധികളിലും ദൈവം കൈവിടുകയില്ലന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സഹോദരങ്ങൾ.ചെറുപ്രായത്തിൽ തന്നെയുണ്ടായ തന്റെ അച്ഛന്റെ വേർപാടും തുടർന്ന് അമ്മയുടെ ത്യാഗം നിറഞ്ഞ ജീവിതവും എല്ലാം ദൈവത്തെ കൂടുതൽ അറിയുവാൻ ഇടയാക്കിയെന്ന് സഹോദരങ്ങൾ പറയുന്നു. തന്റെ ആദ്യ ആശിർവാദo കൂട്ടായി ജീവിതത്തിൽ എന്നും ഉണ്ടായ കൂടപ്പിറപ്പിന് നൽകിയതിന്റെ സന്തോഷവും നവ വൈദികൻ പങ്ക് വെച്ചു. ന്യൂയോർക്ക് അതിരൂപതയ്ക്ക് വേണ്ടി അഭിഷിക്തൻ ആയിരിക്കുന്ന തനിക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ അദ്ദേഹം വിശ്വാസി സമൂഹത്തോട് അപേക്ഷിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group