ജോ ബൈഡനെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകൾ

ഭ്രൂണഹത്യ അനുകൂല റാലിയിൽ കുരിശ് വരച്ച യു‌എസ് പ്രസിഡൻറ് ജോ ബൈഡനെതിരെ പ്രതിഷേധവുമായി കത്തോലിക്കാ സംഘടനയായ കാത്തലിക് വോട്ട്. ഫ്ലോറിഡ സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ഗവർണർ റൊണാള്‍ഡ് ഡിസാന്‍റിസ് ആറാഴ്ച കഴിഞ്ഞുള്ള ഭ്രൂണഹത്യകൾക്കെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിഷയത്തിൽ ഫ്ലോറിഡയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷ നിക്കി ഫ്രൈഡ് പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് വിവാദമായ നടപടി ഉണ്ടായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.

എല്ലാ ക്രിസ്ത്യാനികൾക്കും പ്രത്യേകിച്ച് സ്വന്തമാണെന്ന് സ്വയം അവകാശപ്പെടുന്ന കത്തോലിക്കരെയും അവഹേളിച്ചാണ് ഭ്രൂണഹത്യയ്ക്ക് അനുകൂലമായി ബൈഡൻ കുരിശു വരച്ചതെന്ന് കാത്തലിക് വോട്ട് സംഘടനയുടെ അധ്യക്ഷൻ ബ്രയാൻ ബുർഷ് ‘ പറഞ്ഞു. തങ്ങളെ തന്നെ സ്വയം ആശീർവദിക്കാനും, പാപമോചനം യാചിക്കാനും, പ്രലോഭനങ്ങളിൽ നിന്നും സംരക്ഷണം നേടാനുമാണ് ക്രൈസ്തവ വിശ്വാസികൾ ഇങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞ ബുർഷ് ഇത് തീവ്ര ഭ്രൂണഹത്യ അനുകൂല നിലപാടിനുള്ള പിന്തുണയാക്കി മാറ്റിയിരിക്കുന്നത് അപലപനീയമാണെന്നും കൂട്ടിചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m