പാക് കൗമാരക്കാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ; ചെന്നൈ ഡോക്ടർമാർ അത്ഭുതം കാണിച്ചത് ഇങ്ങനെ

പാകിസ്താനില്‍ നിന്ന് അയിഷ റാഷിദ് എന്ന പത്തൊന്‍പതുകാരി സങ്കീര്‍ണമായ ശസ്ത്രക്രിയക്കായി കേരളത്തിലെത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു.

വെള്ളിയാഴ്ച്ച അവരുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പാകിസ്താനിലെ കറാച്ചി സ്വദേശിയാണ് ഇവര്‍. ചെന്നൈയിലെ ആശുപത്രിയിലാണ് ഈ യുവതിയുടെ സങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്തത്.

ഏറെ സങ്കീര്‍ണമായിരുന്നു ഈ സര്‍ജറി, അതുപോലെ ഈ കാലയളവിലെ അയിഷയുടെ ജീവിതവും. 2019ലാണ് അയിഷയ്ക്ക് ഒരു ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അയിഷ തിരിച്ചറിയുകയായിരുന്നു. കൂടുതല്‍ മികച്ച ചികിത്സയ്ക്കായി അവര്‍ ചെന്നൈയിലേക്ക് എത്തുകയായിരുന്നു.

35 ലക്ഷത്തിലേറെ രൂപ ചെലവുണ്ടായിരുന്നു അയിഷയുടെ ശസ്ത്രക്രിയക്ക്. ചെന്നൈ അഡയാറിലെ ആശുപത്രിയില്‍ ഡോ കെആര്‍ ബാലകൃഷ്ണനായിരുന്നു പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വീണ്ടും ഇവിടെ ചികിത്സയ്ക്ക് എത്തുകയായിരുന്നു ആയിഷ. ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.

ഇന്ത്യയില്‍ അവയവദാനത്തിന് മുന്‍ഗണന ഇവിടെയുള്ളവര്‍ക്കാണ്. അതുകൊണ്ട് ദാതാവിനെ കണ്ടെത്തുക പ്രയാസമായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല സാമ്ബത്തിക പ്രശ്‌നങ്ങളും അയിഷയെയും കുടുംബത്തെയും നന്നായി ബുദ്ധിമുട്ടിച്ചിരുന്നു. 35 ലക്ഷത്തിലേറെ രൂപ ചെന്നൈയിലെ സന്നദ്ധ സംഘടനയും ഡോക്ടര്‍മാരും ചേര്‍ന്നാണ് സ്വരൂപിച്ചത്.

മസ്തിഷ്‌ക മരണം സംഭവിച്ച ഡല്‍ഹി സ്വദേശിയുടെ ഹൃദയമാണ് ആയിഷയ്ക്ക് ലഭിച്ചത്. 69കാരന്റെ ഹൃദയം സ്വീകരിക്കാന്‍ മറ്റാരും തയ്യാറാകാതെ വന്നതോടെയാണ് ആയിഷയ്ക്ക് അതൊരു പുതുജീവനായി മാറിയത്. ഡല്‍ഹിയില്‍ നിന്നാണ് ഹൃദയം ചെന്നൈയില്‍ എത്തിച്ചത്. ജനുവരി 31നായിരുന്നു ഈ ശസ്ത്രക്രിയ.

2019ല്‍ അയിഷ ഞങ്ങള്‍ തേടി വന്നതിന് ശേഷം അധികം വൈകാതെ തന്നെ കുട്ടിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. സിപിആര്‍ ചെയ്തു. കൃത്രിമ ഹൃദയ പമ്ബ് വെച്ചുമാണ് അന്ന് അയിഷയുടെ ജീവന്‍ രക്ഷിച്ചതെന്ന് ഡോ ബാലകൃഷ്ണന്‍ പറഞ്ഞു. പിന്നീട് രോഗം ഭേദമായെന്ന് കരുതി പെണ്‍കുട്ടി പാകിസ്താനിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ അയിഷയുടെ രോഗം വര്‍ധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അയിഷയ്ക്ക് നിരന്തരം ആശുപത്രിയില്‍ അഡ്മിറ്റാവേണ്ടതുണ്ടായിരുന്നു. എന്നാല്‍ പാകിസ്താനിലെ സാഹചര്യം വെച്ച്‌ അത് സാധ്യമായിരുന്നില്ല. അതിലുപരി അവര്‍ക്ക് പണവും വലിയൊരു പ്രശ്‌നമായിരുന്നു. അമ്മയുടെ വരുമാനത്തിലാണ് അവര്‍ ജീവിച്ചിരുന്നത്. അതേസമയം അയിഷയുടെ ചികിത്സയ്ക്ക് വേണ്ട പണം സ്വരൂപിച്ചത് ഡോ ബാലകൃഷ്ണനാണ്. പക്ഷേ ട്രസ്റ്റുകളില്‍ നിന്ന് ലഭിച്ച പണം മാത്രം പോരായിരുന്നു.

അതുകൊണ്ട് രോഗികളോടും ധനാഭ്യര്‍ത്ഥന നടത്തിയിരുന്നു. അവർ കൂടി സഹായിച്ചതോടെയാണ് സര്‍ജറി സാധ്യമായതെന്നും ആശുപത്രിയുടെ ഉടമയായ ഡോ സുരേഷ് റാവു പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിനും ഡോക്ടര്‍മാർക്കും നന്ദി പറയുന്നതായി അയിഷ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m