നൈജീരിയൻ മണ്ണിൽ ക്രൈസ്തവ വിശ്വാസം കത്തിപ്പടരുന്നു.

നൈജീരിയൻ മണ്ണിൽ ക്രൈസ്തവ വിശ്വാസം കത്തിപ്പടരുന്നതായി സൂചന.

നൈജീരിയയിലെ കൂട്ടക്കൊലയ്ക്കുശേഷം രണ്ടുവർഷം പിന്നിട്ടിട്ടും ഇപ്പോൾ ദൈവാലയം നിറയെ വിശ്വാസികളാണ്.

2022-ലെ പെന്തക്കോസ്ത ദിനത്തിലാണ് നൈജീരിയയിലെ വി. ഫ്രാൻസിസ് സേവ്യറിന്റെ നാമത്തിലുള്ള ദൈവാലയത്തിലേക്ക് കുർബാനയ്ക്കിടെ ഒരുകൂട്ടം ഭീകരർ അതിക്രമിച്ചുകയറി വെടിയുതിർക്കുകയും സ്ഫോടനം നടത്തുകയും ചെയ്തത്. ഈ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെടുകയും 70-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തരവാദികൾ പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇതുവരെയും അവർ കോടതിയിൽ ഹാജരായിട്ടില്ലെന്ന് ഇടവക വികാരി ഫാ. മൈക്കൽ അബുഗൻ പങ്കുവച്ചു.

“നൈജീരിയയിലുടനീളം സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യമാണ് ഇന്നും തുടരുന്നത്. തട്ടിക്കൊണ്ടുപോകലുകൾ സാധാരണമായതിനാൽ പലരും വീടുവിട്ടിറങ്ങാൻപോലും ഭയപ്പെടുന്നു. എങ്കിലും, ദുരന്തമുണ്ടായിട്ടും വിശ്വാസസമൂഹം തളർന്നിട്ടില്ല. അതിജീവിച്ചവർ തങ്ങളുടെ വിശ്വാസജീവിതത്തിൽ ഉറച്ചുനിൽക്കുന്നവരും പ്രതിബദ്ധതയുള്ളവരും സ്ഥിരതയുള്ളവരുമാണ്” – ഇടവക വികാരി പറഞ്ഞു. കൂടാതെ, പ്രാർത്ഥനയാണ് ഞങ്ങളുടെ ഏകപ്രതീക്ഷയെന്നും രാജ്യത്തിന്റെ ഭാവി ദൈവത്തിന്റെ കരങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസ സമൂഹം നേരിട്ട ഈ ക്രൂരത ഒരിക്കലും വിസ്മൃതിയിലാകാതിരിക്കാൻ അക്രമത്തിന് ഇരകളായവരുടെ സ്മരണയ്ക്കായി ഒരു സ്മാരകം എന്ന പദ്ധതി ഓണ്ടോ രൂപതയ്ക്കുണ്ട്. ആക്രമണത്തിനിരയായവരെ ഓർക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും കുർബാനകളർപ്പിക്കാനും കഴിയുന്ന രീതിയിലുള്ള ഒരു സ്മാരകമാണ് നിർമ്മിക്കുക. “ഈ ‘മെമ്മോറിയൽ പാർക്ക്’ നൈജീരിയൻ സഭാചരിത്രത്തിന്റെ ഭാഗമായിമാറും. പുതുതലമുറകൾ തങ്ങളുടെ രക്തസാക്ഷികളായ പൂർവികരെ ഓർക്കാനും പ്രാർത്ഥിക്കാനും ഇത് കാരണമാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group