പപ്പുവ ന്യൂ ഗിനിയ സന്ദർശിക്കാനൊരുങ്ങി ഫ്രാൻസിസ് മാർ പാപ്പാ

ഈ വർഷം ആഗസ്റ്റിൽ ഫ്രാൻസിസ് പാപ്പ പപ്പുവ ന്യൂ ഗിനിയ സന്ദർശിക്കുമെന്ന് രാജ്യത്തിന്റെ വിദേശകാര്യമന്ത്രി അറിയിച്ചു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മാർപാപ്പ ആഗസ്റ്റിൽ എത്തുമെന്ന് അറിയിച്ചു കൊണ്ടുള്ള കത്ത് ഗവൺമെന്റിന് ലഭിച്ചതായി പപ്പുവ ന്യൂ ഗിനിയയുടെ വിദേശകാര്യമന്ത്രി ജസ്റ്റിൻ കട്ചെങ്കോ പറഞ്ഞു.

അപ്പസ്തോലിക് ന്യൂൺഷ്യോയുമായി തങ്ങൾ ബന്ധപ്പെട്ടുവരികയാണെന്നും സന്ദർശനത്തിന് ആവശ്യമായ കാര്യങ്ങൾ ക്രമീകരിക്കാനായി ഒരു സംഘത്തെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു .

വംശീയകലാപങ്ങൾ കാരണം പപ്പുവ ന്യൂ ഗിനിയയുടെ തലസ്ഥാനമായ പോർട്ട് മോർസിബി കലുഷിതമായിരിക്കുന്ന അവസരത്തിലാണ് ഈ പ്രഖ്യാപനം എന്നത് വളരെ ശ്രദ്ധേയമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group