46 ക്രൈസ്തവരെ നൈജീരിയയിൽ നിന്ന് ഫുലാനി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി

മധ്യ നൈജീരിയൻ സംസ്ഥാനമായ കടുനയിൽ സ്ഥിതി ചെയ്യുന്ന അഗുനു ദത്തെ ഗ്രാമത്തിൽ നിന്ന് 46 ക്രൈസ്തവരെ ഫുലാനി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമായിരുന്നു ക്രൈസ്തവ ഭൂരിപക്ഷമുള്ള ഗ്രാമത്തെ തീവ്രവാദികൾ ആക്രമിച്ചത്.

ക്രൈസ്തവരായ ഗ്രാമവാസികൾ ഉറങ്ങുമ്പോഴായിരുന്നു തീവ്രവാദികൾ തങ്ങളുടെ ഗ്രാമമായ അഗുനു ദത്തെയെ ആക്രമിച്ചതെന്ന് ഗ്രാമവാസിയായ റാഹില ജോൺ നുഹു പറഞ്ഞു. കഴിഞ്ഞ വർഷം (2020 ഒക്ടോബർ 1 മുതൽ 2021 സെപ്റ്റംബർ 30 വരെ) നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടു പോയ ക്രൈസ്തവരുടെ എണ്ണം 2,500- ലധികമാണ്. പെർസിക്യൂഷൻ വാച്ച്ഡോഗ് ഓപ്പൺ ഡോറിന്റെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, നൈജീരിയയിൽ തട്ടിക്കൊണ്ടു പോകലുകളുടെ എണ്ണം മുൻ വർഷത്തേക്കാൾ 990 ആയി വർദ്ധിച്ചിട്ടുണ്ട്.

രക്തസാക്ഷികളായ ക്രൈസ്തവരുടെ എണ്ണത്തിൽ നൈജീരിയ ആഗോളതലത്തിൽ ഒന്നാമതാണ്. കഴിഞ്ഞ വർഷം 4,650 ക്രൈസ്തവരാണ് വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group