തിരുവനന്തപുരം :കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്ന് രാജ്ഭവനില്‍ നടന്നു. ആഘോഷത്തില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി ചേര്‍ന്ന് ഗവര്‍ണര്‍ ക്രിസ്തുമസ് കേക്ക് മുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിരുന്നില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്പീക്കര്‍ എ.എന്‍. ഷംസീറും വിരുന്നിനെത്തിയില്ല.
കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാര്‍ ജോസഫ് പെരുന്തോട്ടം, ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, ആര്‍ച്ച്ബിഷപ് തോമസ് ജെ. നെറ്റോ, മാത്യൂസ് മാര്‍ സില്‍വാനോസ് എന്നിവര്‍ വിരുന്നിൽ സന്നിഹിതരായിരുന്നു.
ചീഫ് സെക്രട്ടറി വി.പി. ജോയ്, ഡി.ജി.പി അനില്‍കാന്ത്, പൊതുഭരണ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് മാധവന് നായര്‍, ജ. സിറിയക് ജോസഫ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, നടന് മണിയന്‍പിള്ള രാജു, മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്, ടി. ബാലകൃഷ്ണന്, ഡോ. ബി. അശോക്, മാലദ്വീപ് കോണ്‍സല്‍ ജനറല്‍ അമീനത്ത് അബ്ദുല്ല ദീദി, ആര്‍ക്കിടെക്റ്റ് ജി. ശങ്കര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് സുനില്‍കുമാര്‍, മുസ്ലിം അസോസിയേഷന് പ്രസിഡന്റ് കടയറ നാസര്‍, സ്വാമി അഭയാനന്ദ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ആര്. ശ്രീകണ്ഠന് നായര്‍ തുടങ്ങിയവരും വിരുന്നില്‍ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group