പുൽക്കൂട് ഒരുക്കുവാൻ വിശ്വാസികളെ ഓർമിപ്പിച്ച് മാർപാപ്പ.

ക്രിസ്മസ് ആഘോഷങ്ങളുടെ മർമ്മ പ്രധാനമായ പുൽക്കൂട് ഒരുക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുതെന്ന് വിശ്വാസികളെ ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

ഉണ്ണീശോയുടെ തിരുപ്പിറവി ദൃശ്യങ്ങള്‍ ഒരുക്കുന്നതിലൂടെ നമ്മുടെ കര്‍ത്താവ് ആരാണെന്ന് വീണ്ടും നമുക്ക് ബോധ്യമാകും എന്ന് ഓര്‍മിപ്പിച്ച പാപ്പ, ദൈവം സൗമ്യതയുടെയും കരുണയുടെയും സ്നേഹത്തിന്റെയും ദൈവമാണെന്നും അവിടുന്ന് നമ്മുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പുകളെയും മാനിച്ചുകൊണ്ട് എപ്പോഴും ഇടപെടുന്നവനാണെന്നും തന്റെ ട്വീറ്റിലൂടെ ഉദ്ബോധിപ്പിച്ചു. പുല്‍ക്കൂടിന് മുന്നിലെ പ്രാര്‍ത്ഥന പ്രാധാന്യമേറിയ ഒന്നാണെന്നും ലോകം മുഴുവനുമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും വിശിഷ്യാ ഭീകരതയുടെയും അന്ധകാരത്തിന്റെയും നിഴലില്‍ കഴിയാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കും സമാധാനത്തിന്റെ കിരണങ്ങള്‍ കൊണ്ടുവരാന്‍ പുല്‍ക്കൂടിന് മുന്നിലുള്ള പ്രാര്‍ത്ഥനയിലൂടെ സാധിക്കുമെന്നും പാപ്പ ഇതിനു മുമ്പും വ്യക്തമാക്കിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group