ഓർത്തഡോക്സ് സഭയുടെ ക്രിസ്തുമസ് ദിനത്തിൽ മിസൈൽ ആക്രമണം; കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു

ഓർത്തഡോക്സ് സഭയുടെ ക്രിസ്തുമസ് ദിനത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഉക്രൈനിൽ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു.

ഡൊനെറ്റ്സ്ക് മേഖലയിലെ കിഴക്കൻ ഉക്രേനിയൻ നഗരമായ പോക്രോവ്സ്കിലും പരിസരത്തുമാണ് റഷ്യ ആക്രമണo നടത്തിയത്.

മരിച്ചവരിൽ അഞ്ചുപേരും കുട്ടികളാണെന്നാണ് റിപ്പോർട്ട്. ഉക്രേനിയൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്കി, രാത്രിയിലെ തന്റെ വീഡിയോ പ്രസംഗത്തിൽ ആക്രമണം സാധാരണ സ്വകാര്യവീടുകളെ ലക്ഷ്യം വച്ചുള്ളതായിരുന്നു എന്ന് വെളിപ്പെടുത്തി. ഓർത്തഡോക്സ് സഭയുടെ ക്രിസ്തുമസ് ദിനത്തിൽ പോലും പോരാട്ടം തുടർന്നു എന്നും തെക്കൻ ഉക്രേനിയൻ നഗരമായ കെർസൺ, ഞായറാഴ്ച നിരവധി ഷെല്ലാക്രമണങ്ങൾക്ക് വിധേയമായി എന്നും ദൃക്‌സാക്ഷികൾ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group