മത-സൗഹാർദ്ദത്തിന് വേദിയായി ക്രിസ്മസ് സൗഹൃദ സംഗമം കരിപ്പൂർ മസ്ജിദുന്നൂറിൽ
Christmas Friendly Meet as a Venue for Religious Harmony at Karipur Masjid Dunnur.
കൊണ്ടോട്ടി: സൗഹൃദം പുതുക്കുന്നതിനും ക്രിസ്മസ്-പുതുവർഷ സന്ദേശം കൈമാറുന്നതിനും ജാതി-മതഭേദമന്യേ അവർ കരിപ്പൂർ മസ്ജിദുന്നൂറിൽ ഒത്തുചേർന്നു. വിശേഷദിവസങ്ങളിലെല്ലാം എല്ലാ ജാതി-മത വിഭാഗങ്ങളിലുംപെട്ട നാട്ടുകാർ പള്ളി അങ്കണത്തിൽ ഒത്തുചേരാറുണ്ടെങ്കിലും പള്ളിക്കുള്ളിൽ ആദ്യമായാണ് അവർ ഒത്തൊരുമിച്ചത്. ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നിർവഹിച്ചു. മതങ്ങളുടെ കൂടിച്ചേരലുകളും മാനവിക സംഗമങ്ങളും സാമ്രാജ്യത്വ ഫാഷിസ്റ്റ് ശക്തികളാണ് ഇല്ലാതാക്കിയതെന്നും അവർ തന്നെയാണ് ലോകത്ത് വർഗീയതയുടെയും വിഭാഗീയതയുടെയും അതിർവരമ്പുകൾ തീർത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അസഹിഷ്ണുതയുടെ കാലത്ത് സൗഹൃദ സംഗമങ്ങൾ പ്രതിരോധ സംഗമങ്ങൾ തന്നെയാണെന്ന് മോഡറേറ്റർ ഓടക്കൽ മുഹമ്മദാലി അഭിപ്രായപ്പെട്ടു.
എയർപോർട്ട് മാനേജർ സാലിം, മേരിക്കുട്ടി, മാത്യു സേവ്യർ, മേഴ്സി സേവ്യർ, സുരേഷ് നാരുവറ്റിച്ചാൽ, ബൈജു കുറുപ്പൻചാൽ, ബാലൻ കരിപ്പൂർ, അഹമ്മദ് ഹാജി കരിപ്പൂർ, മുസ്തഫ, ടി.പി. അബ്ദുൽ നാസിർ, വേലായുധൻ ഉണ്ണിയാൽ പറമ്പ്, വേലുക്കുട്ടി, ഗഫൂർ ചേന്നര, ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ പ്രസിഡൻറ് എൻ.സി. അബൂബക്കർ, സെക്രട്ടറി കെ. ഷാജഹാൻ, വൈസ് പ്രസിഡൻറ് അബ്ദുറഹിമാൻ, അനീഫ കൊടുക്കൻ, മൈമൂന, റഹ്മത്തുന്നിസ, ജോബിൻ, കെ.കെ. മുഹമ്മദ്, പി.എ. മുസ്തഫ എന്നിവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group