എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വക്കീലിന്റെ വീഡിയോ വൈറലാകുന്നു…

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് പിന്നാമ്പുറങ്ങളിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി കൊണ്ടുള്ള അഡ്വക്കേറ്റ് പോളച്ചൻ പുതുപ്പാറ യുടെ വീഡിയോ വൈറലാകുന്നു.ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെതിരെ ക്രിമിനൽ കേസ് കൊടുത്ത അഭിഭാഷകനായിരുന്നു അഡ്വക്കേറ്റ് പോളച്ചൻ.എന്നാൽ പിതാവിനെ ക്രൂശിച്ചത്തിൽ ഖേദമുണ്ട് എന്ന് തുടങ്ങുന്ന വീഡിയോ സന്ദേശമാണ് ഇപ്പോൾ പോളഅച്ചൻ വക്കീൽ പുറത്തുവിട്ടിരിക്കുന്നത്.
അടുത്ത കാലത്ത് താൻ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യങ്ങൾ മനസിലാക്കുന്നതെന്നും അതിരൂപതയുടെ നന്മയ്ക്കുവേണ്ടി ആലഞ്ചേരി പിതാവ് ചെയ്ത പ്രവർത്തികളെ ചില നിഗൂഢ തൽപരകക്ഷികൾ വളച്ചൊടിക്കുകയും പിതാവിനെ ക്രൂശിക്കുകയും ചെയ്തുവെന്നും, ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അതിരൂപതയ്ക്ക് യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും, എന്നാൽ രേഖകളിൽ ചില അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്, ഇക്കാര്യത്തിൽ പിതാവ് ഖേദം പ്രകടിപ്പിച്ചെങ്കിലും കാര്യങ്ങൾ വളച്ചൊടിച്ചുകൊണ്ട് ചിലർ പിതാവിനെതിരെ രംഗത്തുവരികയായിരുന്നുവെന്നും അഡ്വക്കേറ്റിന്റെ വീഡിയോയിൽ പറയുന്നു.തെളിവുകൾ നിരത്തി കൊണ്ട് ഭൂമി ഇടപാടിലെ സത്യങ്ങൾ വെളിപ്പെടുത്തുന്ന അഡ്വക്കേറ്റ് പോൾ പുതുപ്പാറയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group