തിരുസ്സഭാ ചരിത്രം… പഠന പരമ്പര ഭാഗം -06

    മതമർദ്ദനങ്ങൾ നടത്തിയ ചക്രവർത്തിമാർ

    1. നീറോ (AD54-68)

    ക്രിസ്തുമത പീഡന പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത് നീറോയുടെ കാലത്താണ്. സ്വന്തം മാതാവിനെയും സഹോദരന്മാരേയും, പത്നിയെയും മറ്റ് കുടുംബാംഗങ്ങളേയും ക്രൂരമായി കൊലപ്പെടുത്തിയ ഭീകരനായിരുന്നു നീറോ എന്ന് എവു സേബിയസ് സാക്ഷിക്കുന്നു. (എവുസേബിയസിന്റെ സഭാചരിത്രം, പേജ് 129-130) എ.ഡി 64 ജൂലൈ 14 ന് റോമാനഗരത്തിനുണ്ടായ തീപിടുത്തത്തിന് കാരണം ക്രൈസ്തവരിൽ ആരോപിക്കുകയും നിരവധി ക്രൈസ്തവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. മൃഗങ്ങ ളുടെ തോൽ ധരിപ്പിച്ചു ക്രൈസ്തവരെ വന്യമൃഗങ്ങൾക്ക് ഇടിടുകൊടുക്കുകയും, ചില ക്രൈസ്തവരെ നീറോയുടെ ഉദ്യാനത്തിലെ പന്തങ്ങളാക്കുകയും ചെയ്തു. അമ്പുകളെയും കുരിശിൽ തൂക്കിയും തോലുരഞ്ഞും സിംഹത്തിന് ഇരയാക്കിയും തിളയ്ക്കുന്ന എണ്ണയിലിട്ടും ക്രൈസ്തവമക്കളെ ഹിംസിച്ചു. ആരും ക്രൈസ്തവരായിരിക്കാൻ പാടില്ല എന്ന പ്രമാണം നീറോ നില വിൽ കൊണ്ടു വന്നു. വി. പത്രോസും വി. പൗലോസും എ.ഡി. 64-നും 65-നും ഇടയ്ക്ക് രക്തസാക്ഷികളായി. അനേകം ക്രൈസ്ത വർ ക്രിസ്തു വിശ്വാസത്തെ ഉറക്കെ പറഞ്ഞുകൊണ്ട് മരണത്തെ ആശ്ലേഷിക്കുകയുണ്ടായെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.

    2. ഡൊമീഷ്യൻ (എ.ഡി 81-96)

    ദൈവത്തോട് വെറുപ്പും ശത്രുതയും പുലർത്തുന്ന കാര്യത്തിൽ നീറോയുടെ പിൻഗാമിയായിരുന്ന ഡൊമീഷ്യൻ (എ.ഡി.163) ക്രൈസ്തവരായിരുന്ന പല ഉയർന്ന ഉദ്യോഗസ്ഥന്മാരേയും വധിച്ചു. വി. യോഹന്നാനെ തിളച്ച എണ്ണയിൽ മുക്കി പീഡിപ്പിച്ചെന്നും പാത്തോസ് ദ്വീപിലേക്ക് നാടുകടത്തിയെന്നും പറയപ്പെടുന്നു. ഡൊമീഷ്യന്റെ കുടുംബക്കാരനായ ക്ലെമൻസും അദ്ദേഹത്തിന്റെ ഭാര്യ ഡൊമില്ലയും വധിക്കപ്പെട്ടവരിൽ പെടുന്നു.

    3. ട്രോജൻ (എ.ഡി. 98-117)

    വിഖ്യാതനായ മൂന്നാമത്തെ മതപീഡക ചക്രവർത്തിയാണ് ട്രോജൻ . ക്രൈസ്തവരുടെ ആരാധനാ സമ്മേളനങ്ങൾ തെറ്റിദ്ധരിക്കുകയും, സമ്മേളനങ്ങൾ നിരോധിക്കുകയും രാജാവിന്റെ ആജ്ഞ ലംഘിച്ചവരെ വധിക്കുകയും ചെയ്തു. ട്രോജന്റെ ഔദ്യോഗിക നയം ഇങ്ങനെയായിരുന്നു. ക്രിസ്ത്യാനികളുടെ കുറ്റം പലതാണ്. പശ്ചാപിച്ചാൽ മാപ്പുകൊടുക്കാനും ക്രിസ്ത്യാനികളെ തെരഞ്ഞുപിടിക്കേണ്ടെന്നും ക്രിസ്ത്യാനികളെന്ന് പരക്കെ അറിയപ്പെടുന്നവരെ പിടികൂടിയാൽ മതിയെന്നും കല്പനയിൽ പറയുന്നു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് നല്ല വഴിയിൽ തിരിയുവാൻ വിസമ്മതിക്കു ന്നവരെ മാത്രം വധിച്ചാൽ മതിയെന്നും ആജ്ഞാപിച്ചിരുന്നു. അന്ത്യോക്യായിലെ വി.ഇഗ്നേഷ്യസ്, നാലാമത്തെ മാർപാപ്പ ആയ വി. ക്ലെമന്റ് തുടങ്ങിയവർ ട്രാജന്റെ കാലത്ത് രക്തസാക്ഷികളായ വരാണ്.

    4. അന്റാണിനസ് പയസ് (എ.ഡി. 138–161)

    ഇദ്ദേഹത്തിന്റെ കാലത്തും നിരവധിപ്പേർ രക്തസാക്ഷികളായി ട്ടുണ്ട്. ഹിജിനുസ് പാപ്പായും (136-140) പീയൂസ് 1-പാപ്പായും (140-155) സ്മിർണ്ണായിലെ മഹാനായ പോളിക്കാർക്കും (69-155) ഈ രാജാവിന്റെ മതമർദ്ദനകാലത്ത് രക്തസാക്ഷി മകുടം ചൂടിയവരാണ്.

    5. മാർക്ക് ഔറോലിയസ് (161–180)

    ക്രൈസ്തവരെ അന്ധവിശ്വാസികളായി കരുതി രാജ്യത്തുണ്ടായ പ്രകൃതി ക്ഷോഭങ്ങൾക്ക് കാരണം ദൈവകോപമാണെന്നും അതിനു കാരണം ക്രൈസ്തവരാണെന്നും പറഞ്ഞുപരത്തി. രോഗിയായിരുന്ന ഫോത്തിനുസ് മെത്രാനെ 90-ാമത്തെ വയസ്സിൽ വളരെ പീഡി പ്പിക്കുകയും കാരാഗൃഹത്തിലടക്കുകയും അവിടെക്കിടന്നു മരിക്കുകയും ചെയ്തു. ക്രൈസ്തവരെ വന്യമൃഗങ്ങൾക്ക് ഇരയാക്കുകയും അവരുടെ ശവങ്ങൾ കത്തിച്ച് ചാരം നദിയിൽ ഒഴുക്കുകയും ചെയ്തു. കൂടാതെ ഖനികളിൽ നിർബന്ധിപ്പിച്ച് ജോലി എടുപ്പിച്ചു. ഗവൺമെന്റ് സ്ഥാപനങ്ങളിലും പരസ്യ സ്ഥലങ്ങളിലും ക്രൈസ്തവർക്ക് പ്രവേശനം നിഷേധിച്ചു. പ്രകൃതി ക്ഷോഭങ്ങൾക്ക് എതിരെ നടത്തിയ ബലിയിൽ ക്രിസ്ത്യാനികൾ സഹകരിക്കാതിരുന്നതായിരുന്നു പ്രധാ നകാരണം.

    6. സെപ്തീമിയസ് സെവേരസ് (193–211)

    ഇദ്ദേഹത്തിന്റെ ഭാര്യയുടെ പ്രേരണ നിമിത്തമാണ് പീഡനം തുടങ്ങിയത്. എ.ഡി. 202 -ൽ ആരും ക്രിസ്തുമതം സ്വീകരിക്കാൻ പാടില്ല എന്ന രാജകീയ വിളംബരം പുറപ്പെട്ടു. തുടർന്ന് അതിരൂക്ഷമായ മതമർദ്ദനങ്ങളാണ് നടന്നത്. ആഫ്രിക്കയിലും ഈജിപ്തിലും ധാരാളം രക്തസാക്ഷികളുണ്ടായി. ഇക്കൂട്ടത്തിൽ മഹാനായ ഒരിജെന്റെ പിതാവ് – ലെയോണീദാസ്യം ഉൾപ്പെടുന്നു. ഒരിജനും ചെറുപ്പത്തിൽ തന്നെ രക്തസാക്ഷിയാക്കാൻ ആഗ്രഹിച്ചിരുന്നു. (എ. ഡി.349) ലെയൺസിലെ മെത്രാനായ വി, ഇരനേയുസും 19,000 വിശ്വാസികളും ഒരുമിച്ചു വധിക്കപ്പെട്ടു.

    7. ഡേഷ്വസ്
    (249-251)

    ക്രിസ്തുമതത്തിനെതിരെ ഒരു പൊതുമർദ്ദനം, അഴിച്ചു വിട്ടതു ഡേഷ്യനായിരുന്നു. രാജ്യത്തുള്ളവരെല്ലാം റോമൻ ദൈവങ്ങൾക്ക് ആരാധനയർപ്പിക്കമമെന്നുള്ള കല്പന 250-ൽ പുറപ്പെടുവിച്ചു. ബലിയർപ്പിച്ചതിനുള്ള തെളിവിനായി സർട്ടിഫിക്കറ്റ് വാങ്ങണമായിരുന്നു. വിശ്വാസം പരിത്യജിച്ചവരെ ലാപ്സി എന്നും ധൂപം അർപ്പിച്ച വരെ തുരിഫിക്കാത്തി എന്നും ബലിയർപ്പിച്ചവരെ സാക്രിഫി കാത്തി എന്നും വിളിച്ചിരുന്നു. അനേകായിരങ്ങൾ ഈ മതപീഡനത്തിൽ രക്തസാക്ഷികളായി തീർന്നു. ചില മെത്രാന്മാർ പോലും ഇക്കാലത്ത് സഭാത്യാഗം ചെയ്തു വി. ഫബിയാനോസ് മാർപാപ്പ അന്ത്യോക്യൻ മെത്രാൻ ബാബിലാസ്, ജറുസലേം മെത്രാൻ അലക്സാണ്ടർ തുടങ്ങിയവരെല്ലാം ഇക്കാലത്ത് രക്തസാക്ഷികളായവരാണ്. 251-ലുണ്ടായ യുദ്ധത്തിൽ ഡോഷ്യൻ മരിച്ചു.

    8. വലേരിയൻ (253-260)

    വലേരിയന്റെ ഭരണത്തിന്റെ അവസാന ഘട്ടത്തിൽ രാജ്യത്ത് വളരെയധികം അസ്വസ്ഥകളും യുദ്ധങ്ങളും നടമാടിയിരുന്നു. ഇതി ന്റെയെല്ലാം കാരണം ക്രിസ്ത്യാനികളാണെന്നു കരുതി അവരെ പീഡിപ്പിക്കുവാൻ തുടങ്ങി. അങ്ങനെ എ.ഡി. 257-ൽ എല്ലാവരും റോമൻ ദൈവങ്ങളിൽ വിശ്വസിക്കണമെന്ന് അനുശാസിക്കുന്ന ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. 258-ലെ മറ്റൊരു വിജ്ഞാപന പ്രകാരം വൈദികരും സഭയിലെ ഉന്നത വ്യക്തികളും പിടിക്കപ്പെട്ടു. വൈദി കരെ മുഴുവനും കൊന്നൊടുക്കി. വിശ്വാസം ഉപേക്ഷിക്കാതിരുന്ന അത്മായരേയും വകവരുത്തി (എ.സ് 442-443) വി. സിക്സസ് II മാർപാപ്പ, വി. സിപ്രയാൻ, ഡീക്കൻ ലോറൻസ്, തുടങ്ങിയവരൊക്കെ വലേരിയന്റെ കാലത്ത് രക്തസാക്ഷികളായവരാണ്.

    വലേരിയന്റെ മകനായ ഗള്ളിയേനൂസ് (260-268) സഭയ്ക്കു വേണ്ടത്ര ആനുകൂല്യങ്ങൾ നല്കുവാൻ കല്പിച്ചു. ഈ ഔദാര്യം സ്നേഹം കൊണ്ടായിരുന്നില്ല. മറിച്ച് സഭയെ അടിച്ചമർത്താൻ കഴി യുകില്ലെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ്.

    9. ഡയോക്ലീഷൻ (284-305)

    ഇതിനുമുമ്പ് പീഡനം നടത്തിയ എല്ലാ ചക്രവർത്തിമാരേക്കാളും സംഹാരാത്മകത ഒത്തു ചേർന്നതായിരുന്നു ഡയോക്ലീഷന്റേത്. ആദ്യകാലത്ത് സഭയോട് വിരോധമൊന്നുമില്ലായിരുന്നു. എന്നാൽ തന്റെ ഭാര്യ പ്രിസ്കയും മകൾ വലേറിയായും ഉൾപ്പെടെ അനേകർ ക്രൈസ്തവ വിശ്വാസികളായതോടെ മതപീഡനം ആരംഭിച്ചു. ദേവാലയങ്ങൾ തകർക്കുകയും വി. ഗ്രന്ഥങ്ങൾ ചുട്ടെരിക്കുകയും ചെയ്തു സ്വന്തം ഭാര്യയേയും മകളേയും മെത്രാന്മാരേയും അനേകം വൈദികരേയും വധിച്ചു. മെത്രാന്മാരേയും, വൈദികരേയും, അത്മായരേയുംകൊണ്ട് ജയിലുകൾ നിറഞ്ഞപ്പോൾ യഥാർത്ഥ കുറ്റ വാളികളെ സ്വതന്ത്രരാക്കി. കമ്പി പഴുപ്പിച്ച് കണ്ണു തുരന്നു കളയുക. ഓരോ കാലുമുറിച്ചു കളയുക തുടങ്ങിയ ക്രൂരപീഡനങ്ങളാണ് നല്കിയിരുന്നത്. ക്രൈസ്തവ പട്ടണമായിരുന്ന ഫ്രീജിയ അതിലെ ജനങ്ങളോടൊപ്പം അഗ്നിക്കിരയാക്കികളഞ്ഞു. വി. ആഗ്നസ്, വി. സെബാസ്റ്റ്യൻ, വി. ഫെലിക്സ്, വി. മാർസെല്ലിനസ് മാർപാപ്പ തുടങ്ങി വരെല്ലാം ഡയോക്ലീഷന്റെ കാലത്ത് വീരോചിതമായി രക്തസാ ക്ഷികളായവരാണ്.

    വിശ്വാസസംരക്ഷകർ

    റോമൻ ചക്രവർത്തിമാരുടേയും, യഹൂദചിന്തകരുടേയും എതിർപ്പുകൾക്കെതിരെ ശക്തമായ ഭാഷയിൽ വിശ്വാസത്തിന്റെ മാഹാത്മ്യം എടുത്തുകാണിച്ചുകൊണ്ട് എഴുതിയവരാണ് വിശ്വാസ സംരക്ഷകർ. ഇവരുടെ കൃതികൾ അപ്പോളജി എന്നറിയപ്പെടുന്നു. വി. ജസ്റ്റിൻ, അത്തനഗോറസ്, തെർത്തുല്യൻ തുടങ്ങിയവരൊക്കെ വിശ്വാസസംരക്ഷകരിൽ ഏതാനും വ്യക്തികളാണ്.

    കോൺസ്റ്റന്റൈൻ (306-337)

    മൂന്ന് നൂറ്റാണ്ടുകാലം നീണ്ടുനിന്ന ക്രൂരവും നിന്ദ്യവുമായ മത മർദ്ദനം അവസാനിപ്പിച്ചതും സഭയ്ക്കു മതസ്വാതന്ത്രം നല്കിയതും കോൺസ്റ്റന്റൈറൻ ചക്രവർത്തിയാണ്. 313 ഫെബ്രുവരി അവസാനം പുറപ്പെടുവിച്ച മിലാൻ വിളംബരം (Edict of Milan) എന്ന കല്പന യിലൂടെ കസ്തവ സഭയ്ക്ക് മതസ്വാതന്ത്രം അനുവദിച്ചു. സഭയ്ക്ക് ആരാധനാലയങ്ങൾ സ്ഥാപിക്കുവാനും വസ്തുക്കൾ സൂക്ഷിക്കുവാനും കണ്ടുകെട്ടിയവയെല്ലാം തിരിച്ചു ലഭിക്കുന്നതിനും ഈ വിളംബരത്തിലൂടെ സാധിച്ചു. പേഗൻ മതവിശ്വാസിയായിരുന്ന കോൺസ്റ്റന്റൈനെ മിൽവ്യൻ യുദ്ധമാണ് ക്രിസ്തുമതത്തിലേക്കടുപ്പിച്ചത്. കുരിശുചിഹ്നം ഉപയോഗിച്ച് യുദ്ധം ചെയ്യാൻ പ്രേരണ ലഭിക്കുകയും അങ്ങനെ യുദ്ധത്തിൽ വിജയിക്കുകയുമാണുണ്ടായത്. ക്രൈസ്തവരുടെ ശത്രുക്കളെ നശിപ്പിക്കുകയും, ക്രൈസ്ത വാരാധനയെ പ്രോത്സാഹിപ്പിക്കുകയും, ഞായറാഴ്ച്ച പൊതു അവ ധിയാക്കുകയും ചെയ്തു. കോൺസ്റ്റന്റയിൻ മരണക്കിടക്കയിൽ വെച്ചു മാത്രമാണ് മാമ്മോദീസ സ്വീകരിച്ചത്. ചില സഭകൾ ഇദ്ദേഹത്തെ വിശുദ്ധനായി കണക്കാക്കുന്നുണ്ട്.
    തെയഡോഷ്യസ് രാജാവാണ് (379-395) വിജാതീയർക്കെതിരെ കർശന നിയമങ്ങൾ ഉണ്ടാക്കിയത്. ഇദ്ദേഹത്തിന്റെ കാലത്ത് റോമൻ ദൈവങ്ങളോടുള്ള ഭക്തി അവസാനിപ്പിച്ചു. അങ്ങനെ ക്രിസ്തുമതം രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി പടിഞ്ഞാറ് മാത്രമല്ല കിഴക്കൻ സഭകളിലും മതമർദ്ദനങ്ങൾ ഉണ്ടായിട്ടുണ്ട്.

    കൽദായസഭയിലെ മതമർദ്ദനങ്ങൾ

    മതമർദ്ദനകാലത്ത് ധാരാളം ആളുകൾ പേർഷ്യയിലേക്ക് കുടിയേറിപ്പാർത്തിരുന്നു. അർസസീഡ് രാജാക്കന്മാർ പേർഷ്യയിൽ ഭരിച്ചു കൊണ്ടിരുന്നപ്പോൾ ക്രിസ്തുമതം അവിടെ പ്രചരിച്ചിരുന്നു. എന്നാൽ 222 മുതൽ പേർഷ്യൻ ഭരണം നടത്തിയ സസ്സനീഡ് രാജാക്കന്മാർ ക്രിസ്തുമതത്തെ പീഡിപ്പിക്കുകയുണ്ടായി. ഷപ്പൂർ , ഷപ്പൂർ II, ഖുസാ I, ഖുസാ II ഈ രാജാക്കന്മാരാണ് പ്രധാനമായും മത മർദ്ദനം നടത്തിയത്.

    പേർഷ്യയും ബൈസന്റയിനും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയ ശത്രുതയാണ് പേർഷ്യയിലെ മതമർദ്ദനത്തിനുണ്ടായ പ്രധാനകാരണം, മിലാൻ വിളംബരത്തിനുശേഷം കോൺസ്റ്റന്റൈയിൻ പേർഷ്യയിലെ ക്രിസ്ത്യാനികളുടെ സംരക്ഷണാവകാശത്തിൽ അതീവ ശ്രദ്ധ കാണിച്ചത്. പേർഷ്യാരാജാക്കന്മാർക്ക് ഇഷ്ടമായില്ല. രണ്ടാമതായി പേർഷ്യയിലെ ക്രിസ്ത്യാനികൾ റോമ്മാക്കാർക്കെതിരെ യുദ്ധം ചെയ്യുവാൻ വിസമ്മതിച്ചു. കാരണം ക്രിസ്ത്യാനികളെല്ലാം ഏകോദരസഹോദരങ്ങളാണല്ലോ. പക്ഷെ ഒരിക്കലും പേർഷ്യൻ ക്രിസ്ത്യാനികൾ തങ്ങളുടെ മാതൃരാജ്യത്തെ ഒറ്റിക്കൊടുത്തില്ല. മൂന്നാമത്തെ കാരണം ആറും ഏഴും നൂറ്റാണ്ടുകളിൽ പേർഷ്യയിൽ മയിസം എന്ന മതം പുനരുദ്ധരിക്കപ്പെടുകയും മതപരി വർത്തനം നിർത്തലാക്കുകയും ചെയ്തു.

    രാജാക്കന്മാരുടെ രാജാവായ ഷപ്പൂർ 40 വർഷം ക്രൂരമായ മത മർദ്ദനം നടത്തി. ധാരാളം ജനങ്ങളും വൈദികരും, മെത്രാന്മാരും ഷപ്പൂറിന്റെ കാലത്ത് രക്തസാക്ഷികളായി. സഭാചരിത്രകാരനായ സോസ്സോമിന്റെ അഭിപ്രായത്തിൽ ഷപ്പൂറിന്റെ മതമർദ്ദനകാലത്ത് 16,000 പേർ രക്തസാക്ഷികളായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധ ത്തിൽ പരാജയപ്പെട്ട പേർഷ്യൻ രാജാക്കന്മാർ, പരാജയ കുറ്റം ക്രിസ്ത്യാനികളിൽ ആരോപിച്ചു അവരിൽ നിന്ന് കൂടുതൽ നികുതി ചുമത്തിയിരുന്നു.

    മസ്ദുയിസാൻ മതത്തിന്റെ ആചാര്യന്മാരുടേയും അനുയായി കളുടേയും പ്രേരണയാൽ ക്രൈസ്തവ ദേവാലയങ്ങളും, ആശ്രമങ്ങളും നശിപ്പിച്ചു. കാതോലിക്കയും സഭാനേതാവുമായിരുന്ന മാർ ആബായെ നാടുകടത്തി. ഖുസാ രണ്ടാമനും ക്രിസ്ത്യാനികളെ വളരെ ക്രൂരമായി പീഡിപ്പിച്ചിരുന്നു.

    ബാബിലോണിയൻ സഭയിലെ മതമർദ്ദനം

    ഭാരിച്ച നികുതി ക്രൈസ്തവർ കൊടുക്കുകയില്ലെന്ന് എതിർത്തതിനാൽ സുറിയാനി സഭയുടെ കാതോലിക്കോസായ മാർ ശമയോനും അഞ്ച് മെത്രാന്മാരും നൂറ് വൈദികരും അനേകം ക്രിസ്ത്യാ നികളും 339-ലെ ദുഃഖവെള്ളിയാഴ്ച്ച ദിവസം സുസ എന്ന സ്ഥലത്തുവച്ച് വധിക്കപ്പെട്ടു. (ഏഷ്യയിലെ മാർത്തോമാസഭകൾ, 105)

    എ.ഡി 420-ൽ പേർഷ്യൻ ചക്രവർത്തിയായിരുന്ന ബഹാം അഞ്ചാമൻ ക്രൂരമായ മതമർദ്ദനം നടത്തി. ചരിത്രകാരനായ വിഗ്രഹാരാധകന്റെ അഭിപ്രായമനുസരിച്ച് കിർക്കുക എന്ന സ്ഥലത്തു മാത്രം 1,53,00 ക്രിസ്ത്യാനികൾ വധിക്കപ്പെട്ടു എന്നു പറയുന്നു. അവിടെ യുള്ള ക്രിസ്ത്യാനികൾ സെപ്റ്റംബർ 25-ാം തീയതി ഈ രക്ത സാക്ഷികളുടെ മാദ്ധ്യസ്ഥം പ്രാർത്ഥിക്കുന്നുണ്ട്.

    ചുരുക്കത്തിൽ ഇന്നുള്ള ക്രൈസ്തവ സഭ രക്തസാക്ഷികളുടെ ചുടുനിണം വീണ് വളർന്നതാണ്. ക്രിസ്തുവിന്റെ സഭയിലംഗമാ യിരിക്കുന്നതിൽ ഏതൊരു വ്യക്തിയും അഭിമാനം കൊള്ളുന്നു…


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group