തിരുസ്സഭാ ചരിത്രം.. പഠന പരമ്പര ഭാഗം18

    ജന്മിസമ്പ്രദായം

    ആശ്രമജീവിതനവീകരണത്തിന്റെ അലകൾ അന്നത്തെ സാമൂ ഹ്യ-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതിയിലും ചലനങ്ങളുണ്ടാ ക്കി. ജന്മിസമ്പ്രദായമാണ് എട്ടാം നൂറ്റാണ്ടുമുതൽ പതിമൂന്നാം നൂറ്റാ ണ്ടുവരെ പശ്ചിമയൂറോപ്യൻ രാജ്യങ്ങളിൽ നിലവിലിരുന്നത്. യൂറോ പ്യൻ രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥ കൃഷിപ്രധാനമായപ്പോൾ കൂടു തൽ സുരക്ഷിതത്വത്തിനുവേണ്ടി ഏർപ്പെടുത്തിയ സൈനികരാഷ്ട്രീ യവ്യവസ്ഥിതിയാണ് ഫ്യൂഡലിസം.

    നവീകരണം ഉന്നതതലങ്ങളിൽ

    മാർപ്പാപ്പാമാരുടെ നേതൃത്വത്തിലുള്ള നവീകരണപ്രസ്ഥാനങ്ങളെ ആശ്രമജീവിതനവീകരണത്തിന്റെ പരിണിതഫലമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. സഭാനേതൃത്വത്തിന്റെ ഉന്നതതലങ്ങളിലാണ് ഏറ്റവുമധികം നവീകരണം ആവശ്യമായിവന്നത്. അതുകൊണ്ടാണ് നവീകരണപ്രസ്ഥാനങ്ങളുമായി ഏതെങ്കിലും വിധത്തിൽ ബന്ധ പ്പെട്ടവർ മാർപ്പാപ്പാമാരായപ്പോൾ അവർ നവീകരണം റോമൻ കൂരിയായിൽ തന്നെ ആരംഭിച്ചത്.

    ഭിക്ഷു സന്യാസികൾ (Mendicant Orders)

    പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിമൂന്നാം നൂറ്റാ ണ്ടിന്റെ ആരംഭത്തിലുമായി സഭയിൽ അങ്ങിങ്ങ് തെറ്റായ സിദ്ധാ ഞങ്ങൾ പ്രചരിച്ചുതുടങ്ങി. തങ്ങളുടെ ജീവിതമാതൃകകൊണ്ടും ഉപ ദേശംകൊണ്ടും മനുഷ്യരെ നല്ലവഴിക്കു തിരിക്കാമെന്ന വിശ്വാസ ത്തോടെ രണ്ടുപേർ പ്രവർത്തനരംഗത്തേക്കിറങ്ങിയത്; അസ്സീസ്സി യിലെ വി. ഫ്രാൻസിസും, സ്പെയിൻകാരനായ ഡോമിനിക്ക് ഗുഡ്മാനും ഫ്രാൻസിസ്കൻ സന്യാസസഭയ്ക്കും ഡൊമിനിക്കൻ സന്യാസസഭയ്ക്കും രൂപം നൽകിയത് ഇവരാണ്. ഈ സഭാംഗ ങ്ങൾ ഭിക്ഷാടനം ചെയ്ത് ജീവിച്ചിരുന്നതിനാൽ ഭിക്ഷു സന്യാസി കൾ എന്ന പേരും സിദ്ധിച്ചു.

    ശിക്ഷണനടപടികൾ (Inquisition )

    സഭയ്ക്കുള്ളിൽ ഛിദ്രങ്ങൾ പ്രകടമായപ്പോൾ സഭാനേതൃത്വം ജാഗരൂകമായി, അതിന്റെ ഫലമാണ് ഇൻക്വിസിഷൻ എന്ന പേരിൽ ഉണ്ടായ ശിക്ഷണനടപടികൾ. കത്തോലിക്കാസഭയിൽ ക്രൈസ്തവ വിശ്വാസത്തിനെതിരായ പ്രവൃത്തികൾ കണ്ടുപിടിക്കുക, മതദ്രോ പ്രവർത്തനങ്ങൾ നിരോധിക്കുക. ഇവയിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കുക, മതവിശ്വാസവിരുദ്ധഗ്രന്ഥങ്ങളെ നിരോധിക്കുക തുടങ്ങിയവയ്ക്കുവേണ്ടി റോമിൽ ഗ്രിഗറി ഒമ്പതാമൻ പാപ്പാ (1227-41) സ്ഥാപിച്ച ഒരു പ്രത്യേക ശിക്ഷണരീതിയ ഇൻക്വിസിഷൻ.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group