റീത്തുകളുടെ വിഭജനം
*പാശ്ചാത്യ റീത്ത്
പാശ്ചാത്യ റോമാസാമ്രാജ്യത്തിൽ റോമൻ, ഗാള്ളിക്കൻ, അംബാ സിയൻ, മൊസ്സാറബിക്ക്, എന്നിങ്ങനെ പല പ്രാദേശിക റീത്തുകളു മുണ്ടായിരുന്നെങ്കിലും, റോമിന്റെ പ്രാധാന്യവും സമ്മർദ്ദവും വർദ്ധി ച്ചുവന്നതോടെ റോമൻ റിത്തുതന്നെ പാശ്ചാത്യരാജ്യങ്ങളിൽ മുഴുവൻ വ്യാപിക്കുകയും ഇതരപ്രാദേശികറീത്തുകൾ ക്ഷയിച്ച് റോമൻ റീത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. ഇപ്രകാരം മൊസ്സറബിക്, ഗാള്ളിക്കൽ, അംബാസിയൻ, എന്നീ റീത്തുകൾ ഇന്നു നാമമാത്രമായി ചില സ്ഥലങ്ങളിൽ നിലനിൽക്കുകയാണ്. റോമൻ റിത്തും, പാശ്ചാത്യ റീത്തും, ലത്തീൻ റീത്തും ഇപ്പോൾ ഒന്നു തന്നെ
പൗരസ്ത്യ റീത്ത്
പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ സ്ഥിതി തികച്ചും വ്യത്യ സ്തമായിരുന്നു. അവിടെ റീത്തുകൾ സ്വതന്ത്രമായി വളർന്നു. ഒന്നിന്റെ വളർച്ച മറ്റൊന്നിനെ വിഘാതപ്പെടുത്തിയില്ല. പ്രധാനമായി ആരാധനക്രമപരമായി അലക്സാൻഡിയൻ, അന്ത്യോക്യൻ, ബൈസന്റൈൻ, കൽദായ, അർമേനിയൻ എന്നിങ്ങനെ അഞ്ചു പ്രധാന പൗരസ്ത്യ റീത്തുകളാണുള്ളത്.
റീത്തുകളുടെ പ്രാധാന്യം
റീത്തുകളുടെ വൈവിധ്യം സഭയുടെ സാർവ്വത്രികതയുടെയും സാംസ്ക്കാരികോഥാനത്തിന്റെയും അടയാളമാണ്. റീത്ത് ഒരു പ്രാദേശിക സഭയുടെ മാത്രമല്ല സഭയുടെ മുഴുവൻ പൊതുസ്വത്താണ്. തത്ത്വങ്ങളിലും പ്രബോധനങ്ങളിലും സഭ ഒന്നാണെങ്കിലും അവയുടെ ആവിഷ്ക്കരണത്തിൽ വൈവിധ്യം ആവശ്യമാണ്. കാരണം സ്ഥലകാലപരിതോവസ്ഥകൾക്കനുസരണം സഭ പുനര വതരിപ്പിച്ചെങ്കിലേ സഭയ്ക്ക് പ്രസക്തിയും ജീവനും അനുഭവപ്പെടൂ. അതുപോലെതന്നെ ഒരു പ്രത്യേക റീത്തിൽ മാത്രം ഒതുക്കി നിർത്താവുന്നതല്ല വിശുദ്ധ പാരമ്പര്യം (Divine frasition) വിവിധ റീത്തുകളിലൂടെയാണ് സഭയുടെ വിശുദ്ധ പാരമ്പര്യങ്ങൾ അഭംഗുരം പരിരക്ഷിക്കപ്പെടുക. ദൈവം ആവിഷ്ക്കരിച്ചിട്ടുള്ള സഭയുടെ (Revealed) സന്ദേശം വിശുദ്ധ ലിഖിതത്തിലുണ്ടെങ്കിലും അതു സഭാ പാരമ്പര്യത്തിലൂടെ ജീവിത നിയമമാക്കി ക്രൈസ്തവർ കാത്തുസൂക്ഷിക്കുന്നു. അപ്പസ്തോലന്മാരോടും ആദിമക്രിസ്ത്യാ നികളോടും നമ്മെ ബന്ധിപ്പിക്കുന്ന കനകശൃഖലയാണ് റീത്തുകൾ അനുസൃതം സംരക്ഷിക്കുന്ന വിശുദ്ധ പാരമ്പര്യം. സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെപ്പറ്റി ആധികാരിക നിഗമനത്തിലെത്തേണ്ട അവസരങ്ങളിൽ ഇവയെക്കുറിച്ച് വിവിധ റീത്തുകളുടെ പാരമ്പര്യം എന്തു പറയുന്നുവെന്ന് തിരുസ്സഭ സസൂക്ഷ്മം പഠിക്കുന്നു.
വിവിധ റീത്തുകൾ
സഭയുടെ ഐക്യം ഭജ്ഞിക്കുകയല്ല, പാലിക്കുകയാണ് ചെയ്യുക. കാരണം തിരുസ്സഭയിലെ ഐക്യം ബാഹ്യ മായ ഐകരൂപം (uniformity) ആവശ്യപ്പെടുന്നില്ല. വിശുദ്ധ ലിഖിതം, വിശ്വാസം. സന്മാർഗ്ഗം, ദൈവികാധികാരം, കൂദാശകൾ ഇവയി ലെല്ലാം ഐക്യമുള്ള വിവിധ റീത്തുകൾ അവയുടെ ആവിഷ്ക്കര ണരീതികളിൽ മാത്രം വൈവിധ്യം പുലർത്തുന്നു. ഈ വിവിധത്വം സഭയുടെ ഐക്യത്തെ തകർക്കുകയല്ല, പ്രത്യുത പ്രത്യക്ഷമാക്കു കയാണു ചെയ്യുന്നത്. പൗരസ്ത്യ സഭ at. 2) വത്തിക്കാൻ കൗൺസിൽ പറയുന്നു.
പൗരസ്ത്യ സഭാപാരമ്പര്യം അഭംഗം സംരക്ഷിക്കണമെന്നു പറയുന്നതോടൊപ്പം, കാലാനുസൃതമായ വളർച്ചയും വികാസവും ഓരോ സഭയ്ക്കുമുണ്ടാവണമെന്നും കൗൺസിൽ ആഗ്രഹിക്കുന്നു. (പൗരസ്ത്യ സഭ art. 2). അപ്പോൾ അനുരൂപണങ്ങൾ ആവശ്യമാണ്; മാറ്റമാവശ്യമാണ്. ചൈതന്യവും ചലനാത്മകതയും സഭയുടെ അന്ത സത്തയിലുൾക്കൊള്ളുന്ന ഘടകങ്ങളാണ്. കാരണം മാറ്റത്തിലൂ ടെയേ യഥാർത്ഥ പുരോഗതി സാധിക്കൂ. അപ്പോൾ മനുഷ്യനെ അവന്റെ സാകല്യതയിലും സ്വഭാവവൈജാത്യങ്ങളിലും മുന്നിൽ കണ്ടുകൊണ്ട് റീത്തുകളിൽ സജീവമായ അനുരൂപണങ്ങൾ വരുത്തേണ്ടത് ഇന്നത്തെ ആവശ്യമാണ്. കേവലം ശുഷ്കവും ഉപരിപ്ലവവുമായ മാറ്റങ്ങൾ കൊണ്ട് തൃപ്തിപ്പെടാനാവില്ല. ലിറ്റർജിയെക്കുറിച്ചുള്ള കൗൺസിൽ രേഖ ഇതേപ്പറ്റി പറയുന്നുണ്ട്. എല്ലാ റീത്തു കൾക്കും തിരുസ്സഭാത്മാവ് തുല്യാവകാശവും ശ്രേഷ്ഠതയുമാണ് കല്പ്പിക്കുന്നത്. ആകയാൽ അവയെ സംരക്ഷിച്ച് പരിപോഷിപ്പി ച്ചുകൊണ്ടു വരുവാൻ അവൾ ആഗ്രഹിക്കുന്നു. മാത്രമല്ല ആവശ്യ മെന്നു തോന്നുന്നിടത്ത് ശരിയായ പാരമ്പര്യത്തിനൊത്ത റീത്തു കളെ സസൂക്ഷ്മം പരിശോധിക്കുവാനും ആധുനിക കാലത്തിന്റെ ആവശ്യങ്ങളെയും സാഹചര്യങ്ങളെയും നേരിടാൻ പോരുന്ന പുത്തൻ
ചൈതന്യം പകരാനും കൗൺസിലിനാഗ്രഹമുണ്ട് (ലിറ്റർജി 4),
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group