ഉറുഗ്വേയിലെ സഭയുടെ പിതാവായി അറിയപ്പെടുന്ന ബിഷപ്പ് ജസീന്തോ വെര വാഴ്ത്തപ്പെട്ട പദവിയിലേക്ക്

തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായ ഉറുഗ്വേയിലെ സഭയുടെ പിതാവായി അറിയപ്പെടുന്ന ബിഷപ്പ് ജസീന്തോ വെര വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

കഴിഞ്ഞ ഡിസംബറിലാണ് ബിഷപ്പ് ജസീന്തോയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗികമായി അംഗീകരിച്ചത്.

പാപ്പയുടെ പ്രതിനിധിയായി എത്തിയ ബ്രസീലിയയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ പോളോ കോസ്റ്റ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. രാജ്യത്തെ ആദ്യത്തെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങ് ആയിരുന്നതിനാല്‍ വലിയ ആഘോഷ പരിപാടികളാണ് രാജ്യമെമ്പാടും സംഘടിപ്പിക്കപ്പെട്ടത്. രണ്ട് കര്‍ദ്ദിനാളുമാരും, ഏതാനും മെത്രാന്മാരും സഹകാര്‍മികരായിരുന്നു. രാജ്യത്തെ പ്രശസ്ത ഫുട്ബോള്‍ സ്റ്റേഡിയമായ സെന്‍റിനാരിയോയില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖരെ കൂടാതെ മഴയെ അവഗണിച്ച് പതിനയ്യായിരത്തോളം വിശ്വാസികളും പങ്കെടുത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group