ഐഎസ് അധിനിവേശത്തിന് ശേഷം ഇറാഖിലെ ക്രൈസ്തവർക്ക് പ്രതീക്ഷയായി നിത്യസഹായ മാതാവിൻ്റെ ദേവാലയം

ഐഎസ് തീവ്രവാദികളുടെ അധിനിവേശത്തിനുംആക്രമണത്തിനും ശേഷം ക്രൈസ്തവർക്ക് ഇടയിൽ പ്രത്യാശ പകരുകയാണ് മൊസൂളിലെ നിത്യസഹായ മാതാവിൻ്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്ക ദേവാലയം.

ഇസ്ലാമിക തീവ്രവാദികൾ തങ്ങളുടെ മതപരമായ ഓഫീസാക്കി മാറ്റിയ ഈ ദേവാലയം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശേഷം വിശ്വാസികൾക്കായി തുറന്നു കൊടുത്തു. ഇതിൻ്റെ ആരംഭമായി ദേവാലയത്തിൽ കഴിഞ്ഞ ദിവസം വിശുദ്ധ കുർബാന അർപ്പണം നടന്നു.

ഇസ്ലാമിക തീവ്രവാദികളുടെ അധിനിവേശത്തിന് ശേഷം ദേവാലയം പൂർണ്ണമായും തകർന്ന അവസ്ഥയിൽ ആയിരുന്നു. നീണ്ട നവീകരണ പ്രവർത്തനങ്ങൾക്കു ശേഷമാണ് ദേവാലയം വിശ്വാസികൾക്കായി തുറന്നു നൽകിയത്. പുനരുദ്ധാരണത്തിന് ശേഷം നടന്ന വിശുദ്ധ കുർബാനയിൽ മുന്നൂറിലധികം വിശ്വാസികളായിരുന്നു പങ്കെടുത്തത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group