10,644 പരാതികള്‍; ഓല ഇലക്‌ട്രിക്കിനെതിരേ അന്വേഷണം പ്രഖ്യാപിച്ച്‌ ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി

ന്യൂ ഡല്‍ഹി: പതിനായിരക്കണക്കിന് പരാതികള്‍ ലഭിച്ചതിനെത്തുടർന്ന് പ്രമുഖ ഇലക്‌ട്രിക് വാഹന കമ്ബനിയായ ഓല ഇലക്‌ട്രിക്കല്‍സിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി.

ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്റ്റർ ജനറല്‍ പ്രമോദ് തിവാരിയോടാണ് 15 ദിവസത്തിനുള്ളില്‍ പരാതികളിലും ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. അഥോറിറ്റി നല്‍കിയ നോട്ടീസില്‍ ഓല പ്രതികരിച്ചിരുന്നു.

പരാതികളില്‍ പറയുന്ന 99 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചുവെന്നാണ് കമ്ബനി അഥോറിറ്റിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്റ്റോബർ 21ന് അഥോറിറ്റി നല്‍കിയ നോട്ടീസിനോട് കമ്ബനി പ്രതികരിച്ചുവെന്നും ഇനി വിശദമായ അന്വേഷണം നടത്തിയ റിപ്പോർട്ടാണ് ആവശ്യമെന്നും അഥോറിറ്റി മേധാവി നിധി ഖാരെ പറഞ്ഞു.

ദേശീയ ഉപഭോക്ത്യ ഹെല്‍പ് ലൈൻ (എൻസിഎച്ച്‌) വഴി 10,644 പരാതികളാണ് ഓല ഇലക്‌ട്രിക്കിനെതിരേ ലഭിച്ചിരിക്കുന്നത്. ഉപഭോക്തൃ അവകാശ ലംഘനം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, അധാർമികമായ വാണിജ്യം എന്നിങ്ങനെ നിരവധി പരാതികള്‍ ഇവയിലുണ്ട്. പരാതികള്‍ കുമിഞ്ഞു കൂടിയതിനു പിന്നാലെയാണ് അഥോറിറ്റി വിഷയത്തില്‍ നടപടി സ്വീകരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group