മിഷ്ണറിമാർക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന: പ്രതിഷേധവുമായി നേതാക്കൾ..

ക്രൈസ്തവ മിഷ്ണറിമാർ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലൂടെ മതപരിവർത്തനമാണ് നടത്തുന്നതെന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബി‌ജെ‌പി നേതാവുമായ വിഷ്ണു ഡിയോ സായിയുടെ ആരോപണത്തിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവ നേതാക്കൾ.

മിഷ്ണറിമാർ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഒരു പ്രബല ശക്തിയാണെന്നും, വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങൾ നൽകുന്നു എന്ന പ്രതീതി സൃഷ്ടിച്ച് അവർ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

റായ്പൂർ അതിരൂപതയുടെ വികാരി ജനറലായ ഫാ. സെബാസ്റ്റ്യൻ പൂമറ്റം മുഖ്യമന്ത്രിയുടെ അവകാശവാദം തീർത്തും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. യഥാർത്ഥ വസ്തുതകൾ പരിശോധിക്കാതെ ന്യൂനപക്ഷ സമുദായത്തിനെതിരെ ഇത്രയും പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തി ആരോപണം ഉന്നയിക്കുന്നത് പ്രതീക്ഷിക്കാത്ത കാര്യമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ മിഷ്ണറിമാർ പാവപ്പെട്ട ആദിവാസി ജനങ്ങളുടെ ഇടയിൽ അവരുടെ വിദ്യാഭ്യാസ, ആരോഗ്യ കാര്യങ്ങൾക്ക് വേണ്ടി ഇടപെടുന്നത് നിഷേധിക്കാൻ സാധിക്കാത്ത വസ്തുതയാണ്. എന്നാൽ അവരെ മതപരിവർത്തനം നടത്തുകയാണ് എന്ന് പറയുന്നത് അബദ്ധവും, നിരാശാജനകവും ആയ ആരോപണമാണ്. മിഷ്ണറിമാർ നടത്തുന്ന ഒരു സ്ഥാപനത്തിലാണ് മുഖ്യമന്ത്രി പഠിച്ചതെങ്കിലും ഇപ്പോഴും അദ്ദേഹം സ്വന്തം വിശ്വാസം തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group