മണിപ്പൂരില്‍ വീണ്ടുമുണ്ടായ സംഘർഷത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. കാംങ്പോക്പിയിലെ സദര്‍ ഹില്‍സിലാണ് വെടിവയ്പ്പുണ്ടായത്.
ഗ്രാമത്തിന് കാവല്‍ നില്ക്കുന്ന വളന്റിയറായ കുക്കി വിഭാഗത്തില്‍നിന്നുള്ളയാളാണ് കൊല്ലപ്പെട്ടത്. മേഖലയില്‍ റോഡ് ഉപരോധം തുടങ്ങിയ കുക്കി വിഭാഗങ്ങള്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കി. 12 മണിക്കൂര്‍ സമ്ബൂര്‍ണ അടച്ചില്‍ മേഖലയില്‍ പ്രഖ്യാപിച്ചു. വെടിവെപ്പിനെതുടർന്ന് സ്ത്രീകളെയും കുട്ടികളെയും അടുത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ബിഷ്ണുപൂരിലുണ്ടായ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. മണിപ്പൂരില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നതിനു ശേഷംഇതുവരെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം നാലായി. ബൂത്ത് പിടിത്തവും സംഘര്‍ഷവുമുണ്ടായ ഔട്ടര്‍ മണിപ്പുര്‍ ലോക്സഭ മണ്ഡലത്തിലെ ആറ് ബൂത്തുകളില്‍ ചൊവ്വാഴ്ച റീപോളിങ് നടക്കാനിരിക്കുകയാണ്. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m