വിവാദ പരസ്യം പ്രതിഷേധം ശക്തമായതോടെ പരസ്യം പിൻവലിച്ച് ഇറ്റാലിയൻ കമ്പനി

തിരുവോസ്തിക്ക് പകരം വൈദികൻ പൊട്ടറ്റോ ചിപ്സ് ആശീർവദിച്ചു നൽകുന്നതായി രംഗമുള്ള വിവാദ പരസ്യം ഇറ്റാലിയൻ കമ്പനി പിൻവലിച്ചു.

അമിക്കാ ചിപ്സിന്റെ പരസ്യം മാധ്യമങ്ങളിൽ നിന്ന് പിൻവലിക്കാൻ ദ ഇറ്റാലിയൻ അസോസിയേഷൻ ഓഫ് റേഡിയോ ആൻഡ് ടെലിവിഷൻ ലിസണേർസ് (എഐഎആർടി) ആണ് ആവശ്യപ്പെട്ടത്. ഒരു മഠത്തിന്റെ ചുമതലയുള്ള സന്യാസിനി തിരുവോസ്തി സൂക്ഷിക്കുന്ന കുസ്തോതിയില്‍ വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കേണ്ട ഓസ്തി നിറയ്ക്കുന്നതിന് പകരം പൊട്ടറ്റോ ചിപ്സ് നിറയ്ക്കുന്നതായിട്ടാണ് പരസ്യത്തിൽ ആദ്യം കാണിക്കുന്നത്.

ഇതിനുശേഷം വൈദികൻ ഒരു പൊട്ടറ്റോ ചിപ്സ് ഒരു സന്യാസിനിക്ക് വിശുദ്ധ കുർബാനയ്ക്ക് പകരം നൽകുന്നതും വിശുദ്ധ കുർബാന സ്വീകരിക്കാൻ എത്തുന്നവർ അത്ഭുതത്തോടെ നോക്കുമ്പോൾ പൊട്ടറ്റോ ചിപ്സ് എടുത്തു നൽകിയ സന്യാസിനി കവറിൽ നിന്നും വീണ്ടും വീണ്ടും അതെടുത്ത് കഴിക്കുന്നതുമായിട്ടാണ് പരസ്യത്തിൽ ഉണ്ടായിരിന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കലാപരമായ യാതൊന്നും ഇല്ലാത്ത പരസ്യത്തിൽ കാഴ്ചക്കാരോടും അവരുടെ ധാർമിക വ്യക്തിത്വത്തിനോടും സംസ്കാരത്തോടുമുള്ള ബഹുമാന കുറവാണ് പരസ്യത്തിൽ ദൃശ്യമായതെന്ന് എഐഎആർടി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group