സാൻ അന്റോണിയെ അതിരൂപതയ്ക്ക് പുതിയ സഹായ മെത്രാനെ മാർപാപ്പ നിയമിച്ചു.

കാനോൻ അഭിഭാഷകനും ഉപദേശകനുമായ ഗാരി ഡബിള് ജാനകിനെ ടെക്‌സാസിലെ സാൻ അന്റോണിയോ അതിരൂപതയുടെ സഹായ മെത്രാൻ ആയി മാർപാപ്പ നിയമിച്ചു.ബിഷപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട ജനക് (58 ) നിലവിൽ വിക്ടോറിയ രൂപതയുടെ ചാൻസിലറും കത്തീഡ്രൽ ഓഫ് ലേഡി വിക്ടോറിയയുടെ റെക്ടറുമാണ് . ആർച്ച് ബിഷപ്പ് ഗുസ്താവ് ഗാർസിയ സില്ലർ സഹായ ബിഷപ്പ് മായ്ച്ചാൽ ജോസഫ് വെലറ്റ് എന്നിവരോടൊപ്പമായിരിക്കും ബിഷപ്പ് ജനക് ടെക്സസ് അതിരൂപതയെ നയിക്കുക. 1988 മുതൽ വിക്ടോറിയ രൂപതയുടെ വിവാഹ ട്രൈബ്യുണലിനുവേണ്ടി ജഡ്ജിയും അഭിഭാഷകനായി അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.കൗൺസിലിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 2000 മുതൽ ടെക്‌സാസിലെ ലൈസൻസ് ഉള്ള കൗൺസിലർ ആണ്.കൂടാതെ രൂപതയുടെ എമ്മസ് എക്സിക്യൂട്ടിവ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group