ബ്രഹ്മപുരത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കാന്‍ അനുവാദം തേടി കോര്‍പറേഷന്‍

മാലിന്യം വീണ്ടും ബ്രഹ്മപുരത്ത് നിക്ഷേപിക്കുന്നതിന് സര്‍ക്കാറിന്‍റെ അനുവാദം തേടി കൊച്ചി കോര്‍പറേഷൻ.

സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം പൂര്‍ണമാകാത്ത സാഹചര്യത്തിലാണ് കോര്‍പറേഷന്റെ തീരുമാനം.

ജൂണ്‍ ഒന്ന് മുതല്‍ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകരുതെന്നായിരുന്നു സര്‍ക്കാറിന്റെ നിര്‍ദേശം. ബദല്‍ സംവിധാനം അതത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ആദ്യ ദിവസങ്ങളില്‍ തന്നെ കൊച്ചി കോര്‍പറേഷന്റെ പദ്ധതി പാളി. പ്രതിദിനം 100 ടണ്‍ മാലിന്യം നീക്കം ചെയ്യാനാണ് ലക്ഷ്യമിട്ടതെങ്കിലും കരാറെടുത്ത രണ്ട് സ്വകാര്യ ഏജൻസികള്‍ക്കും പകുതി മാലിന്യം പോലും നീക്കം ചെയ്യാനായില്ല.

കരാര്‍ ഏറ്റെടുത്ത മൂന്ന് കബനികളില്‍ രണ്ടെണ്ണമാണ് ഇപ്പോള്‍ മാലിന്യം നീക്കുന്നത്. സമാന്തരമായി മറ്റൊരിടത്ത് വിൻട്രോ കമ്ബോസ്റ്റിംഗിന് സ്ഥലം നോക്കിയെങ്കിലും ശരിയായില്ല. വില്ലിങ്ടണ്‍ ഐലന്‍റിനായി ശ്രമിച്ചെങ്കിലും നേവിയുടെ എൻ.ഒ.സി ലഭിച്ചില്ലെന്നും മേയര്‍ പറഞ്ഞു. മഴക്കാലം ശക്തമാകും മുൻപ് ബ്രഹ്മപുരത്തെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന് വേണ്ടിയാണ് ടെണ്ടര്‍ നടപടികള്‍ ക്ഷണിച്ചതെന്നും മേയര്‍ വ്യക്തമാക്കി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group