സൗരോർജ ടൂറിസ്റ്റ് ബോട്ടായ ‘ഇന്ദ്ര’ സർവീസ് തുടങ്ങി. കൊച്ചി കായലിലൂടെ 2 മണിക്കൂർ നേരം നീണ്ടു നില്‍ക്കുന്ന 2 സർവീസുകളാണ് ദിവസവും നടത്തുക.ശീതീകരിച്ച ബോട്ടില്‍ ഒരേ സമയം 100 പേർക്കു യാത്ര ചെയ്യാം.
രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയ സോളർ ക്രൂയിസ് ബോട്ടാണ് ഇന്ദ്ര. 2 നിലകളിലുള്ള ബോട്ടില്‍ താഴത്തെ നില എസിയാണ്. 3.7 കോടി രൂപയാണു നിർമാണച്ചെലവ്. 25 കിലോവാട്ടിന്റെ സൗരോർജ സംവിധാനത്തിലൂടെയാണു ബോട്ടിന്റെ പ്രവർത്തനം.സൗരോർജം കുറവുള്ള സമയത്തു വൈദ്യുതി ചാർജ് ചെയ്തും പ്രവർത്തിപ്പിക്കാം.
ദിവസവും രാവിലെ 11നും വൈകിട്ട് 4നും 2 സർവീസുകളാണുള്ളത്. ബോള്‍ഗാട്ടി പാലസ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനല്‍, വൈപ്പിൻ, കമാലക്കടവ്, ഫോർട്ട് കൊച്ചി, വില്ലിങ്ഡൻ ദ്വീപ് എന്നിവിടങ്ങളിലൂടെ 2 മണിക്കൂറാണ് സർവീസ്. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 300 രൂപയും കുട്ടികള്‍ക്ക് 150 രൂപയും. കുടുംബശ്രീയുടെ ഭക്ഷണ സൗകര്യവും ബോട്ടിലുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m