ട്രെയിനില്‍ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ടു കൊന്ന ടി ടി ഇ വിനോദിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ട്രെയിനില്‍ നിന്ന് അതിഥി തൊഴിലാളി പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ടി ടി ഇ. കെ വിനോദിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ നടക്കും. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഇന്നലെ വൈകിട്ടാണ് എറണാകുളം-പാറ്റ്‌ന എക്‌സ്പ്രസ്സില്‍ വെച്ച്‌ സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിനാണ് ഒഡീഷ സ്വദേശിയായ രജനീകാന്ത, എറണാകുളം സ്വദേശിയായ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ട്രെയിന്‍ തൃശൂര്‍ വെളപ്പായയില്‍ എത്തിയപ്പോഴാണ് രജനീകാന്ത കൃത്യം നടത്തിയത്. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പാലക്കാട് റെയില്‍വേ പോലീസ് പിടികൂടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m