ക്രിസ്ത്യന്‍ കുടുംബത്തിന് ക്രൂര മര്‍ദ്ദനം…

ലാഹോർ: മനുഷ്യാവകാശലംഘനം ചോദ്യം ചെയ്തതിന്റെ പേരില്‍ പാക്ക് ക്രിസ്ത്യൻ കുടുംബത്തിന് ക്രൂരമർദ്ദനം.പനിമാറി സ്കൂളില്‍ എത്തിയ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന അപമാനവും മര്‍ദ്ദനവും ചോദ്യം ചെയ്തതിനാണ് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലെ സുമന്‍ദൂരിരാജ്കോട്ട് ഗ്രാമത്തിലെ ക്രൈസ്തവരായ ഷക്കീല്‍ മസിയുടെ കുടുംബം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. ഷക്കീല്‍ മസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇരുപതോളം പേരടങ്ങുന്ന സംഘം വീട്ടിലുണ്ടായിരുന്നവരെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമികള്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകളുടെ വസ്ത്രങ്ങള്‍ വരെ വലിച്ചു കീറിയെന്നുമാണ് പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.ഷക്കീല്‍ മസിയുടെ മകളായ സോണിയ പനിബാധിച്ച് രണ്ടു ദിവസത്തെ അവധിക്ക് ശേഷം സ്കൂളില്‍ തിരിച്ചെത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. സ്കൂളില്‍ പ്രവേശിച്ച ഉടനെ തന്നെ സഹപാഠികളായ മറ്റ് കുട്ടികള്‍ അവളെ കളിയാക്കുകയായിരിന്നു. ‘തൂപ്പുകാരന്റെ മോളേ’ എന്ന് വിളിച്ചായിരുന്നു കളിയാക്കിയത്. കളിയാക്കലിന് പുറമേ അവളെ സ്കൂളില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. അപമാനിതയായ പെണ്‍കുട്ടി ഇതിനെതിരെ പരാതിപ്പെടുവാന്‍ ഇസ്ലാം മതവിശ്വാസിയായ തന്റെ അധ്യാപകനെ സമീപിച്ചപ്പോള്‍ ‘നീയാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം’ എന്ന് പറഞ്ഞുകൊണ്ട്, രണ്ടു ദിവസം പെണ്‍കുട്ടിയുടെ കൈവിരല്‍ ഒടിയുന്ന തരത്തില്‍ വടികൊണ്ട് അടിക്കുകയുമാണ്‌ ഉണ്ടായത്.ഇതിനെക്കുറിച്ച് അന്വേഷിക്കുവാനെത്തിയ പെണ്‍കുട്ടിയുടെ അമ്മായിയുടെ നേര്‍ക്കും അദ്ധ്യാപകന്‍ അക്രമാസക്തനായി. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഷക്കീല്‍ മസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ മുസ്ലീങ്ങള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. “വൃത്തികെട്ട ക്രിസ്താനികള്‍” എന്ന് വിളിച്ച് ആക്ഷേപിച്ചു കൊണ്ടാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നു ഷക്കീല്‍ മസി പറഞ്ഞു.മര്‍ദ്ദനത്തിനിരയായ കുടുംബത്തിന് നീതിയും, സംരക്ഷണവും നല്‍കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും, മതന്യൂനപക്ഷ സംഘടനയുടെ കോര്‍ഡിനേറുമായ മന്‍സൂര്‍ അന്തോണി ഭരണകൂടത്തെട് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group