ജറുസലേമിൽ സ്ഥിതി ചെയ്യുന്ന ഈശോയുടെ തിരുക്കല്ലറ ദൈവാലയത്തിൽ നിന്ന് കുരിശുയുദ്ധ കാലഘട്ടത്തിലെ അൾത്താര ഗവേഷകർ കണ്ടെത്തി.
മധ്യകാല ക്രിസ്ത്യൻ കലാസൃഷ്ടികളിലേക്ക് വെളിച്ചം വീശുന്നതായ അൾത്താര കണ്ടെത്തിയത് ഓസ്ട്രിയൻ അക്കാദമി ഓഫ് സയൻസസ് നടത്തിവരുന്ന പര്യവേഷണങ്ങളിൽ നിന്നാണ്.
അക്കാദമിയുടെ അഭിപ്രായത്തിൽ, 1149-ൽ സമർപ്പിക്കപ്പെട്ട ബലിപീഠത്തിന് 3.5 മീറ്റർ (ഏകദേശം 11 അടി) വീതിയുണ്ട്. പുതിയതായി കണ്ടെത്തിയ ബലിപീഠം, അനേകം ടൺ ഭാരമുള്ള എഴുത്തുകൾ നിറഞ്ഞ ഒരു ശിലാഫലകത്തിന് പിന്നിലായി മറഞ്ഞിരിക്കുകയായിരുന്നു. അത്തരമൊരു സ്ഥലത്ത് ഇത്രയും പ്രാധാന്യമുള്ള ഒന്ന് തിരിച്ചറിയപ്പെടാതെ കിടക്കുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി, ബെർകോവിച്ച് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group