തടവറയിലും തളരാതെ സഹജീവികളോട് കരുണ കാട്ടി ജെസൂട്ട് വൈദികൻ

മാവോയിസ്റ്റു ബന്ധം ആരോപിച്ച് ഫാദർ സ്റ്റാൻ സ്വാമി തടവിലാക്കപ്പെട്ടിട്ട് 100 ദിവസം പിന്നിട്ടു. എന്നാൽ തടവറയിൽ പോലും തന്റെ സഹതടവുകാരുടെ ദുരവസ്ഥയെപ്പറ്റിയാണ് ഫാദർ സ്റ്റാൻ സ്വാമി സംസാരിക്കുന്നത്. ജെസൂട്ട് വൈദികന്മാർക്ക് ഫാദർ സ്വാമി അയച്ച കത്തിലൂടെയാണ് ജയിലിൽ കഴിയുന്നവരുടെ ദുരവസ്ഥകളെപ്പറ്റി ഫാദർ സ്റ്റാൻ സ്വാമി പുറം ലോകത്ത് അറിയിച്ചത്. തന്നെ പിന്തുണച്ചവർക്കും സുഹൃത്തുക്കൾക്കും മനുഷ്യാവകാശ സംഘടനകൾക്കും ഐക്യദാർഡ്യവും നന്ദിയും അറിയിക്കാനും സ്വാമി മറന്നില്ല. 2018  ജനുവരി 1 ന് ദീമകൊറോഗാവിൽ നടന്ന ആക്രമണത്തിൽ ഫാദറിനും പങ്കുണ്ടെന്ന് ആരോപിച്ച് 15  പ്രവർത്തകരോടൊപ്പം ഫാദറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിൽ ജനിച്ചു വളർന്ന അദ്ദേഹം അഞ്ചു പതീറ്റാണ്ടായി ജാർഖണ്ഡിലെ ആദിവാസി ക്ഷേമത്തിനും മനുഷ്യാവകാശങ്ങൾക്കുവേണ്ടി സേവനം അനുഷ്ടിച്ചു. ഓപ്പറേഷൻ ഗ്രീൻ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടിക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. സ്റ്റാൻ സ്വാമി എല്ലായ്പ്പോഴും നമുക്കെല്ലാവർക്കും ഒരു പ്രചോദനമാണ് . ജയിലിൽ ആയിരിക്കുമ്പോഴും പാവപ്പെട്ടവന്റെ ദുരവസ്ഥകളെ ഉയത്തിക്കാട്ടുവാനാണ് അദ്ദേഹം ശ്രമിക്കുന്നത് . ഒരു യഥാർത്ഥ മിഷ്നറി എങ്ങനെ ആയിരിക്കണമെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു. കേസ് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ജെ സൂട്ട് അഭിഭാഷകൻ എം സന്താനം പറഞ്ഞു.പാർക്കിൻസൺ രോഗത്തിന്റെ പിടിയിലായ ഫാദറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇതുവരെ അനുകൂല നിലപാട് എടുത്തില്ല. മോചനം ലഭിക്കുന്നതുവരെ പോരാട്ടം തുടരും സന്താനം മാധ്യമങ്ങളോട് പറഞ്ഞു.