അനുദിന വിശുദ്ധർ : ഡിസംബർ 5- വിശുദ്ധ സബ്ബാസ്

Daily Saint: December 5- St. Sabas

സൈനിക മേധാവിയായ ജോണിന്റെയും സോഫിയയുടെയും മകനായി കാപ്പാസോഡിയായിലെ ക്രിസ്തീയ കുടുംബത്തിൽ വിശുദ്ധ സബ്ബാസ് ജനിച്ചു. ഇദ്ദേഹം അഞ്ചാം നൂറ്റാണ്ടിൽ ആണ് ജനിച്ചത് എന്നൊതൊഴികെ മറ്റു തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വിശുദ്ധന്റെ ഗ്രാമത്തിന് അറമായ ഭാഷയിൽ ‘വിജയ ഗ്രാമം’ എന്ന് അർഥമുണ്ട്.

സൈനിക കാര്യങ്ങൾക്കുവേണ്ടി അലക്സാൻഡ്രിയയിലേക്ക് പോകേണ്ടിയിരുന്നതിനാൽ ജോണിന്റെ മാതാപിതാക്കൾ അവനെ അദ്ദേഹത്തിന്റെ അഞ്ചാം വയസ്സിൽ അമ്മാവന്റെ പക്കലേൽപ്പിച്ചു. വിശുദ്ധന് 8 വയസ്സ് തികഞ്ഞപ്പോൾ അന്ത്യോക്യയിലെ ബിഷപ്പ് ഫ്ലേവിയന്റെ അടുത്തുള്ള ഒരു മഠത്തിൽ പ്രവേശിച്ച് തന്റെ പ്രാഥമിക പഠനം ആരംഭിച്ചു. പഠനത്തിൽ അതിസമർദ്ധനായിരുന്ന അദ്ദേഹം ധാരാളം എഴുത്തുകൾ എഴുതി.

ലോകത്തിന്റെ ഭ്രമങ്ങളിലേക്ക് മടങ്ങുവാനുള്ള മാതാപിതാക്കളുടെ വിളിയെ എതിർത്ത് സന്യാസിയാകുവാൻ ദൈവവിളിക്കായി അവൻ കാത്തിരുന്നു. തന്റെ 17- വയസ്സിൽ സന്യാസിയാകുവാൻ തീരുമാനിക്കുകയും പിന്നീടുള്ള 10-വർഷത്തെ പഠനത്തിനുശേഷം അദ്ദേഹം ഉത്തമനായ ഒരു സന്യാസിയായി മാറുകയും ചെയ്തു. ശേഷം ജറുസലേമിലേക്കും യൂത്തിമിയാസിന്റെ മഠങ്ങളിലേക്കും പോയ അദ്ദേഹം തന്റെ മേലധികാരികളുടെ ആജ്ഞാനുസരണം തിയോക്റ്റിസ്റ്റസിൽ താമസിച്ച് തന്റെ മുപ്പതാം വയസ്സുവരെ അവിടെ ചിലവിടുകയും ചെയ്തു.

യുവ സന്യാസിനിയായ ജോണിന്റെ യൂത്തിമിയസ് വളരെ ശ്രദ്ധാപൂർവ്വം നയിച്ചു. അദ്ദേഹത്തിന്റെ ആത്മീയ പക്വതയിൽ തന്നോടൊപ്പം മരുഭൂമിയിലേക്കുള്ള യാത്രയിൽ ജോണിനെ കൂടെ കൂട്ടാൻ യൂത്തിമിയസ് തീരുമാനിച്ചു. അദ്ദേഹം സബ്ബാസിനെ ശിശു മൂപ്പൻ എന്നാണ് വിളിച്ചിരുന്നത്. സന്യാസ ഗുണങ്ങളിൽ വളരുവാൻ ഇദ്ദേഹം വിശുദ്ധനെ ഒത്തിരി സഹായിച്ചു. യൂത്തിമിയസിന്റെ മരണവാർത്ത വിശുദ്ധനെ സങ്കടത്തിൽ ആഴ്ത്തിയെങ്കിലും കാലങ്ങൾക്ക് ശേഷം തന്റെ ശിഷ്യത്വം നേടുവാൻ ആഗ്രഹിച്ച യുവാക്കളെ അദ്ദേഹം നിരാശപ്പെടുത്തിയില്ല. അങ്ങനെ ജെറുസലേമിന് തെക്ക് കിദ്രൺ താഴ്വരയിൽ അദ്ദേഹം സന്യാസ മഠം സ്ഥാപിച്ചു. വളരെ രോഗശാന്തികളും അത്ഭുതങ്ങളും ഇവിടെ നടന്നു. 532-ൽ അദ്ദേഹം അന്തരിച്ചു.

ഇതരവിശുദ്ധർ :

  1. സിയന്നയിലെ വിശുദ്ധ പീറ്റർ
  2. ബാസ്സിലിസ്സാ (+780)
  3. ബാസ്സൂസ് (+290)
  4. നൈസിലെ മെത്രാൻ
  5. ക്രിസ്പിനാ (+304) രക്തസാക്ഷി
  6. കാവർഡാഫ് (ആറാം നൂറ്റാണ്ട്)
  7. ഫേമിനൂസ് (ആറാം നൂറ്റാണ്ട്) വെർദുമിലെ മെത്രാൻ
  8. ജെർബോഡ് (+690) മെത്രാൻ
  9. നിക്കോളാസ്-ജറുസലേമിലെ ഫ്രാൻസീസ്‌ക്കൻ രക്തസാക്ഷി
  10. ജൂലിയസ് (+302)/ അനസ്റ്റാസിയൂസ് റോമൻ രക്തസാക്ഷി

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group