November – 14 വിശുദ്ധ ലോറൻസ് മെത്രാൻ (1128-1180)

   1128 അയർലണ്ടിലെ കൗണ്ടി കിൽഡെയറിലെ കാസലെഡെർമോട്ടിൽ എന്ന കൊച്ചുഗ്രാമത്തിൽ ദൈവപുത്രൻ ആകുവാൻ നിയോഗിക്കപ്പെട്ട ലോറൻസ് ജനിച്ചു. ഹൈ മുറയിലെ മുഖ്യ നേതാവായിരുന്ന വിശുദ്ധന്റെ പിതാവിനും ഒ’ ബിർനെ വംശത്തിൽപ്പെട്ട ഇദ്ദേഹത്തിൻറെ അമ്മയ്ക്കും വളരെ പ്രിയപ്പെട്ടവനായ ലോറൻസ് തന്റെ പത്താമത്തെ വയസ്സിൽ ലെയിൻസ്റ്ററിലെ രാജാവായ മാക് മുറെഹാദിന് ആൾ ജാമ്യത്തിൽ നൽകപ്പെട്ടു. വളരെ ക്രൂരമായ രീതിയിലാണ് രാജാവ് വിശുദ്ധനോട് പെരുമാറിയത്.
   എന്നിരുന്നാൽ തന്നെയും ഇദ്ദേഹത്തിന്റെ പിതാവുമായുള്ള ഉടമ്പടിപ്രകാരം അദ്ദേഹത്തെ ഗ്ലെൻഡാലൊയിലെ മെത്രാന്റെ അടുക്കലേക്ക് അയച്ചു. ദൈവകൃപയാൽ നിറഞ്ഞ് എല്ലാ കാര്യങ്ങളിലും വിശ്വസ്തത കാണിച്ച ഇദ്ദേഹം എല്ലാ സദ്ഗുണങ്ങളുടെ മാതൃകയും വിളനിലവും ആയിരുന്നു. മഠാധിപതിയായ മെത്രാന്റെ മരണത്തോടെ ലോറൻസിനെ മെത്രാന്റെ പിൻഗാമിയായി സ്വീകരിക്കുകയും ഇദ്ദേഹത്തെ ജനഹൃദയങ്ങളിൽ സ്വീകരിക്കുകയും ചെയ്തു. 25 വയസ്സു മാത്രം പ്രായമുള്ള ഇദ്ദേഹത്തിന്റെ അതിശയകരമായ സദ്ഗുണങ്ങളാലും വിവേകത്തോടും കൂടിയുള്ള പെരുമാറ്റം വളരെ സമുദായങ്ങളുടെ ഏകീകൃത ഭരണത്തിന് കാരണമായി. 1761 ഡബ്ലിനിലെ പരിശുദ്ധ സഭയെ നയിക്കുന്നതിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.
   1171 ഹെന്റി രണ്ടാമനെ സന്ദർശിച്ച് അർപ്പിച്ച വിശുദ്ധ കുർബാനയുടെ മധ്യേ ഒരു മാനസികരോഗിയാൽ വിശുദ്ധന് വളരെയധികം മുറിവുകൾ ഉണ്ടായി. മരണത്തിനും ജീവിതത്തിനും ഇടയിൽ മല്ലിട്ട ഇദ്ദേഹം കുറച്ച് വെള്ളമെടുത്ത് വാഴ്ത്തി മുറിവുകളിൽ ഒഴിക്കുകയും രക്തസ്രാവം തൽഷണം നിന്നതായും പറയപ്പെടുന്നു.
   ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം, പ്രത്യാശ, സ്നേഹം, സഹോദരങ്ങളോട് ഉള്ള കരുതൽ എല്ലാം ഇദ്ദേഹത്തെ സഭയ്ക്കും സമൂഹത്തിനും പ്രിയപ്പെട്ടവൻ ആക്കി. 1180 നോർമണ്ടിയിലെ ‘യു’ എന്ന സ്ഥലത്ത് വെച്ച് മരണപ്പെട്ട ഇദ്ദേഹത്തെ 1225 – ൽ ഹോണോറിയസ് മൂന്നാമൻ പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍

1. എദേസായില്‍ വച്ച് വധിക്കപ്പെട്ട അബിബൂസ്

2. ടൂള്‍ ബിഷപ്പായിരുന്ന ആര്‍ണുള്‍ഫ്

3. കാഹോഴ്സു ബിഷപ്പായിരുന്ന ഡെസിഡേരിയൂസ്

4. ഫ്ലോരെന്‍സിലെ എവുജിന്‍

5. നോളെയിലെ ഫെലിക്സ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group