മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകം 20ന് : ഒരുക്കങ്ങൾ പൂർത്തിയായി

മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ മോൺ. ഡോ. ആൻ്റണി കുരിശിങ്കൽ അറിയിച്ചു.

20ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിനു മുമ്പിലൊരുക്കുന്ന വിശാലമായ പന്തലിലാണ് മെത്രാഭിഷേക കർമ്മങ്ങൾ നടത്തുക. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികനാകും. ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കലും കോട്ടപ്പുറം ബിഷപ്പ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കേശേരിയും സഹകാർമികരായിരിക്കും.

കെആർഎൽസിബിസി പ്രസിഡൻറും കോഴിക്കോട് ബിഷപ്പുമാ യ ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനപ്രഘോഷണം നടത്തും. ഭാരതത്തിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾ ദോ ജിറേല്ലിയും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലും അനുഗ്രഹ പ്രഭാഷണം നടത്തും. സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ റീത്തുകളിലെ നിരവധി മെത്രാൻമാരും വൈദികരും സഹകാർമികരാകും. മെത്രാഭിഷേക ചടങ്ങുകൾക്കു ശേഷം നടത്തുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപത അപ്പോസ്‌തലിക് അഡ്മ‌ിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group