വയനാട്ടിലെ ക്ഷീര കർഷകർ ദുരിതത്തിൽ

കർണാടകയിൽ നിന്നും കേരളത്തിലേക്ക് തീറ്റപ്പുല്ല് കൊണ്ടുവരുന്നതിന് നിരോധനം. ചാമരാജ് ജില്ല ഡെപ്യൂട്ടി കമ്മിഷണറുടേതാണ് ഉത്തരവ്. കർണാടകയിൽ മഴ കുറഞ്ഞതും, കാലാവസ്ഥാ വ്യതിയാനവുമാണ് നിരോധനത്തിന്റെ പ്രധാന കാരണം. ഇതോടെ വയനാട് ജില്ലയിലെ ക്ഷീര കർഷകർ ദുരിതത്തിലായിരിക്കുകയാണ്.

വയനാട് ജില്ലയിൽ നിന്നടക്കം സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീരകർഷകരാണ് കർണാടകയിൽ നിന്നുള്ള തീറ്റപ്പുല്ലിനെ ആശ്രയിച്ചിരുന്നത്.

ആവശ്യത്തിനു മഴ ലഭിക്കാത്തതും വരൾച്ചയുമാണ് നിരോധനം ഏർപ്പെടുത്താൻ കാരണമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം മുതൽ നിരോധനം പ്രാബല്യത്തിൽ വന്നു. ഇതോടെ ക്ഷീര മേഖലയിലെ ചെറുകിടക്കാരായ 80 % കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കലക്ടർതല ചർച്ച നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group